സ​ഹ്യ​സ​മൃ​ദ്ധി ഫാ​ര്‍​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യു​ടെ ഷെ​യ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം നാ​ളെ
Friday, May 27, 2022 11:26 PM IST
അ​ഞ്ച​ല്‍: കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ഉ​ത്പാ​ദ​ന​വും സം​ഭ​ര​ണ​വും സം​സ്ക​ര​ണ​വും മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​വും വി​പ​ണ​ന​വും ല​ക്ഷ്യ​മാ​ക്കി രൂ​പീ​ക​രി​ച്ച ക​ര്‍​ഷ​ക ഉ​ദ്പാ​ദ​ക ക​മ്പ​നി​യാ​യ സ​ഹ്യ​സ​മൃ​ദ്ധി ഫാ​ര്‍​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യു​ടെ ഷെ​യ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം നാളെ ന​ട​ക്കും. ജി​ല്ല​യി​ലെ അ​ഞ്ച​ല്‍, അ​ല​യ​മ​ണ്‍, ഇ​ട​മു​ള​യ്ക്ക​ല്‍, ഏ​രൂ​ര്‍ കു​ള​ത്തു​പ്പു​ഴ, ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല ക​ര​വാ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നു​ള്ള 637 ക​ര്‍​ഷ​ക​ര്‍ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള ക​മ്പ​നി​യാ​ണ് സ​ഹ്യ​സ​മൃ​ദ്ധി.
നാളെ ഉ​ച്ച​കഴിഞ്ഞ് 2.30ന് അ​ഞ്ച​ലി​ല്‍ വ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ കേ​ന്ദ്ര പാ​ര്‍​ല​മെ​ന്‍റ​റി, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കും. പി.​എ​സ് സു​പാ​ല്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ഹ്യ​സ​മൃ​ദ്ധി ഡ​യ​റ​ക്ട​ര്‍ ആ​യൂ​ര്‍ മു​ര​ളി പ്രസംഗിക്കും.
ച​ട​ങ്ങി​ല്‍ എം​പി എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ​രാ​ജേ​ന്ദ്ര​ന്‍ സ​ഹ്യ​സ​മൃ​ദ്ധി എം.​ഡി സു​ധീ​ര്‍​കു​മാ​ര്‍, സി​ഇ​ഒ എ​സ് ശ്രീ​ല​ക്ഷ്മി, വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റു​മാ​ര്‍, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, സ​ഹ്യ​സ​മൃ​ദ്ധി ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.