വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
Friday, May 27, 2022 11:26 PM IST
കൊല്ലം: വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി മെ​യി​ന്‍റ​ന​ന്‍​സ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ​യും സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് 30 ന് ​രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ ഒന്നുവ​രെ ശ​ങ്കേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കും. സ​ബ്ക​ളക്ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ശ​ങ്കേ​ഴ്‌​സ് ആ​ശു​പ​ത്രി ത​യാ​റാ​ക്കി​യ സ്‌​പെ​ഷ​ല്‍ ഹെ​ല്‍​ത്ത് പാ​ക്കേ​ജ് ലോ​ഞ്ചി​ങ് നി​ര്‍​വ​ഹി​ക്കും.
സൗ​ജ​ന്യ ര​ജി​സ്‌​ട്രേ​ഷ​ന്‍, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ഓ​ര്‍​ത്തോ​പീ​ഡി​ക്‌​സ്, യൂ​റോ​ള​ജി, ഇ.​എ​ന്‍.​ടി, ഡ​യ​റ്റീ​ഷ്യ​ന്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സൗ​ജ​ന്യ​സേ​വ​നം, ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​യി​ല്‍ 20 ശ​ത​മാ​നം ഇ​ള​വ്, ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന രോ​ഗി​ക​ള്‍​ക്ക് സ​ര്‍​ജ​റി ഫീ​സി​ന്‍റെ 25 ശ​ത​മാ​നം ഇ​ള​വ് എ​ന്നി​വ ല​ഭി​ക്കും.
മെ​യി​ന്‍റന​ന്‍​സ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ കി​യോ​സ്‌​കി​ല്‍ സ​ബ്ക​ള​ക്ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ര്‍​ന്ന പൗ​രന്മാ​രു​ടെ​യും ക്ഷേ​മ​വും സം​ര​ക്ഷ​ണ​വും നി​യ​മ​പ്ര​കാ​ര​മു​ള്ള പു​തി​യ പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കും.
ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് അം​ഗം പി. ​സു​ന്ദ​ര​ന്‍ അ​ധ്യ​ക്ഷ​ത വഹിക്കും. അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് അം​ഗം അ​നി​ല്‍ മു​ത്തോ​ടം, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​മീ​ന അ​ശോ​ക​ന്‍, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ സി​ജു ബെ​ന്‍, സം​സ്ഥാ​ന വ​യോ​ജ​ന കൗ​ണ്‍​സി​ല്‍ അം​ഗം എ​ന്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ പി​ള്ള, ഫീ​ല്‍​ഡ് റെ​സ്‌​പോ​ണ്‍​സ് ലീ​ഡ​ര്‍ വി​ശാ​ല്‍ പി. ​തോ​മ​സ്, ഫീ​ല്‍​ഡ് റെ​സ്‌​പോ​ണ്‍​സീ​വ് ഓ​ഫീ​സ​ര്‍ എ​ല്‍. അ​ശ്വ​തി, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​കെ. ശ്യാം​പ്ര​സാ​ദ്, പീ​ഡി​യാ​ട്രീ​ഷ്യ​ന്‍ ഡോ. ​എം. സി. ​തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ഫോ​ണ്‍ - 0474 2756000.