ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ഫാ​ക്ട​റി​ക​ളി​ല്‍ 535 തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നി​യ​മ​നം
Sunday, June 19, 2022 11:11 PM IST
കൊല്ലം: ക​ശു​വ​ണ്ടി​വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ക​ണ്ണൂ​ര്‍, തൃ​ശൂ​ര്‍, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ 30 ഫാ​ക്ട​റി​ക​ളി​ലാ​യി 535 തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്കൂ​ടി സ്ഥി​ര​നി​യ​മ​നം. ഷെ​ല്ലിം​ഗ്, പീ​ലിം​ഗ്, ഗ്രേ​ഡിം​ഗ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് നി​യ​മ​നം ന​ല്‍​കു​ന്ന​ത്.
അ​ട​ച്ചി​ട്ട ഫാ​ക്ട​റി​ക​ളി​ലും സ്വ​കാ​ര്യ ഫാ​ക്ട​റി​ക​ളി​ലു​മാ​യി തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ 6000 തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പു​തി​യ​താ​യി തൊ​ഴി​ല്‍ ന​ല്‍​കി.
ഇ​പ്പോ​ള്‍ നി​യ​മ​നം ല​ഭി​ച്ച​വ​ര്‍​ക്ക് നാളെ രാ​വി​ലെ എട്ടിന് കാ​ഷ്യൂ​കോ​ര്‍​പ്പ​റേ​ഷ​ന്‍റെ അ​യ​ത്തി​ല്‍ ഫാ​ക്ട​റി അ​ങ്ക​ണ​ത്തി​ല്‍ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ത്ത​ര​വ് കൈ​മാ​റും. ഫാ​ക്ട​റി​യി​ല്‍ പു​തി​യ​താ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള പാ​ക്കി​ംഗ്‌ ​മെ​ഷീ​ന്‍റെ സ്വി​ച്ച്ഓ​ണ്‍ ക​ര്‍​മ്മ​വും നി​ര്‍​വ​ഹി​ക്കും.
ചെ​യ​ര്‍​മാ​ന്‍ എ​സ്. ജ​യ​മോ​ഹ​ന്‍ അധ്യ​ക്ഷ​നാ​കും. മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, എ​ന്‍. കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.