അ​പ​ക​ട​ത്തി​ൽ പരിക്കേറ്റ് ചി​കി​ത്സ​യി​ലി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Monday, June 20, 2022 1:47 AM IST
ച​വ​റ: ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ എ​എം​സി ചെ​ക്കും​മൂ​ട്ടി​ല്‍ ച​ന്ദ്ര​ദാ​സ് (79) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ല്‍ പു​ത്ത​ന്‍​തു​റ​യി​ല്‍ ക​ഴി​ഞ്ഞ 18-ന് ​പു​ല​ര്‍​ച്ചെ വ​ള്ള​ത്തി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​നാ​യി ന​ട​ന്നു പോ​കു​ന്ന​തി​നി​ട​യി​ല്‍ ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണ ഇ​ദ്ദേ​ഹ​ത്തെ സ​മീ​പ​ത്തു​ള്ള​വ​ര്‍ കൊ​ല്ല​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ മ​ര​ിച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ഓ​മ​ന. മ​ക്ക​ള്‍ : ശ്രീ​ല, ബി​നു, അ​നി, സൂ​ര്യ ക​ല.​മ​രു​മ​ക്ക​ള്‍ : ജ​യ​ച​ന്ദ്ര​ന്‍, ര​ജി​ത, ജി​ജി.