ജി​ല്ലാ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ് പാ​രി​പ്പ​ള്ളി​യി​ൽ
Friday, June 24, 2022 12:13 AM IST
ചാ​ത്ത​ന്നൂ​ർ: 15 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്കാ​യു​ള്ള ജി​ല്ലാ സെ​ല​ക്ഷ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പ് -22 പാ​രി​പ്പ​ള്ളി ആ​ർ​ട്സ് ആ​ന്‍റ് സ്പോ​ർ​ട്ട്സ് ക്ല​ബി(​പാ​സ്ക്) ന്‍റേ​യും ജി​ല്ലാ ചെ​സ് അ​സോ​സി​യേ​ഷ​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ പാ​രി​പ്പ​ള്ളി ഗ​ണേ​ശ് ഗ്ര​ന്ഥ​ശാ​ല​യി​ൽ ന​ട​ക്കും.

26 നു ​ജി​ല്ലാ സ്പോ​ർ​ട്ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് എ​ക്സ്. ഏ​ണ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സീ​നി​യേ​ഴ്സ് ഓ​പ്പ​ൺ ചെ​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 944780 4336, 984708 4302.