ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Friday, June 24, 2022 12:15 AM IST
കൊല്ലം: അ​ഞ്ചാ​ലും​മൂ​ട്-​പെ​രു​മ​ണ്‍-​ക​ണ്ണ​ങ്കാ​ട്ട്ക​ട​വ് റോ​ഡി​ല്‍ 27 മു​ത​ല്‍ ര​ണ്ടു​മാ​സ​ത്തേ​ക്ക് റോ​ഡ് അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. അ​ഞ്ചാ​ലും​മൂ​ടി​ല്‍ നി​ന്നും പെ​രു​മ​ണി​ലേ​ക്കും തി​രി​കെ​യും പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ അ​ഞ്ചാ​ലും​മൂ​ട് നി​ന്നും താ​ന്നി​ക്ക​മു​ക്ക് വ​ഴി റെ​യി​ല്‍​വേ ഓ​വ​ര്‍ ബ്രി​ഡ്ജ് ക​ഴി​ഞ്ഞ് ഇ​ട​തു​വ​ശ​ത്തു​ള്ള റോ​ഡി​ലൂ​ടെ ത​രി​യ​ന്‍​മു​ക്കി​ല്‍ എ​ത്തി പെ​രു​മ​ണ്‍ പോ​കേ​ണ്ട​താ​ണെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ അ​റി​യി​ച്ചു.