പോ​ലീ​സി​നെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ
Friday, June 24, 2022 12:17 AM IST
കൊ​ല്ലം: ശ​ക്തി​കു​ള​ങ്ങ​ര മ​രി​യാ​ല​യം പെ​ട്രോ​ൾ പ​ന്പി​ലെ ജീ​വ​ന​ക്കാ​ര​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​വ​രെ ത​ട​ഞ്ഞ​തി​ന് പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ക​ളെ ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ച​വ​റ സു​ഷ​മ ഭ​വ​നി​ൽ മ​നോ​ജ് (34), കാ​വ​നാ​ട് മീ​ന​ത്തു​ചേ​രി ഇ​ന്ദി​രാ ഭ​വ​നി​ൽ വി​ഷ്ണു(33), നീ​ണ്ടക​ര മാ​മ​ൻ തു​രു​ത്ത്, ലാ​ലു ഭ​വ​നി​ൽ സു​നി​ൽ(38) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം വെ​ളു​പ്പി​ന് ശ​ക്തി​കു​ള​ങ്ങ​ര മ​രി​യാ​ല​യം പെ​ട്രോ​ൾ പ​ന്പി​ൽ എ​ത്തി​യ സം​ഘം ബൈ​ക്കി​ൽ പെ​ട്രോ​ൾ നി​റ​ച്ച​തി​ന് ശേ​ഷം പ​ണം ന​ൽ​കാ​ത്ത​തി​നാ​ൽ പ​ന്പ് ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്ക് ത​ർ​ക്ക​മു​ണ്ട ായി. ​ഈ സ​മ​യം ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ നൈ​റ്റ് പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​ന്പി​ന് സ​മീ​പം എ​ത്തി.

ഇ​ത് ത​ട​യാ​ൻ ചെ​ന്ന പോ​ലീ​സി​നെ മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്ന സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ദീ​പ​ക്കി​ന്‍റെ വ​ല​തു കൈ​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റു. ഇ​വ​രെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ ഉ​പ​ദ്ര​വി​ച്ച​തി​നും ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ച​തി​നും പ്ര​തി​യാ​യ മ​നോ​ജി​നെ​തി​രെ പി​ഡി​പി​പി ആ​ക്ട് പ്ര​കാ​ര​വും ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടി​ത്തി​ട്ടു​ണ്ട്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജി.​ഡി. വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്തി​കു​ള​ങ്ങ​ര ഇ​ൻ​സ്പെ​ക്ട​ർ ബി​ജു.​യു, എ​സ്‌​ഐ ആ​ശ ഐ.​വി, ജി​എ​സ്ഐ സ​ലീം, എ​എ​സ്ഐ ഡാ​ർ​വി​ൻ, സി​പി​ഓ രാ​ജേ​ഷ്, ദീ​പ​ക്ക് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.