കൊട്ടാരക്കര: യുണൈറ്റഡ് റിലീജിയിൻസ് ഇൻഷ്യേറ്റീവ് (യുആർഐ) സൗത്ത് ഇന്ത്യ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പ്രസ്ഥാനത്തിന്റെ 22-ാമത് സ്ഥാപന ദിനാചരണവും യൂത്ത് അസംബ്ലിയും നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കരിക്കം കിപ്സിൽ നടക്കും.
മലങ്കര ഓർത്തഡോക്സ് സഭ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറോസ് ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസി മുഖ്യപ്രഭാഷണം നടത്തും.
വൈഎംസിഎ പ്രസിഡന്റ് കെ ഒ രാജുക്കുട്ടി യുവജന സന്ദേശം നൽകും. യുആർഐ ഏഷ്യ സെക്രട്ടറി ജനറൽ ഡോ. ഏബ്രഹാം കരിക്കം അധ്യക്ഷത വഹിക്കും.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവ നേതാക്കളായ പ്രീതം ദേവ്, പ്രേംകുമാർ, സേറ മറിയം ബിന്നി, ജോർജ് മാത്യുസ് കൂടാരപ്പള്ളിൽ, ആർദ്ര. പി. മനോജ്, സനൂപ് സാജൻ കോശി,എസ്. ഹരിപ്രിയ, ലിയ അന്ന യോഹന്നാൻ, നൈനു ഫാത്തിമ, ഫാത്തിമ ഹക്കീം, ജെസിക്ക ജോജി, ജെ.കെ.കല്യാണി. ബി.എസ്.ആദിത്യൻ, അക്ഷയ്.എം.സതീഷ്, മീനാക്ഷി.എം.നായർ, കരുണ ബിജു, ജെസ്ന മറിയം, റിയ മറിയം എബ്രഹാം എന്നിവർക്ക് യൂത്ത് എംപർവ്മെന്റ് അവാർഡുകൾ സമ്മാനിക്കും.
ഐക്യരാഷ്ട്ര സഭയുടെ സുവർണ ജൂബിലി വർഷത്തിൽ യുഎൻ നിർദേശപ്രകാരം 25 ന് ആരംഭിച്ച മതങ്ങളുടെ ആഗോള ഐക്യവേദിയായ യുആർഐ യ്ക്ക് 111 രാജ്യങ്ങളിൽ ലക്ഷ കണക്കിന് ശാഖകളും 1096 കോപ്പറേഷൻ സർക്കിളുകളുമുണ്ട്. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലാണ് ആഗോള കാര്യാലയം.