പ്ലാ​സ്റ്റി​ക് മാ​ലി​ന്യ വി​ൽ​പ​ന​യി​ൽ ക്ര​മ​ക്കേ​ടെ​ന്ന​ത് സ​ത്യ വി​രു​ദ്ധം
Friday, June 24, 2022 11:07 PM IST
കു​ണ്ട​റ: തൃ​ക്ക​രു​വ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളി​ൽ നി​ന്നും ഹ​രി​ത ക​ർ​മ സേ​ന ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ വി​ൽ​പ​ന​യി​ൽ ക്ര​മ​ക്കേ​ടെ​ന്ന ആ​രോ​പ​ണം സ​ത്യ വി​രു​ദ്ധ​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ര​സ്വ​തി രാ​മ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.
ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ എം ​സി എ​ഫി​ൽ എ​ത്തി​ച്ച് ത​രം​തി​രി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ക​രാ​ർ എ​ടു​ത്തി​രു​ന്ന ക്ലീ​ൻ കേ​ര​ള എ​ന്ന ക​മ്പ​നി കു​റേ മാ​സ​ങ്ങ​ളാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ എ​ടു​ക്കാ​ൻ എ​ത്തി​യി​രു​ന്നി​ല്ല. ത​രം​തി​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ ഇ​ട​മി​ല്ലാ​തെ വ​ന്ന​തോ​ടെ വാ​ർ​ഡു​ക​ളി​ൽ നി​ന്നു​ള്ള ശേ​ഖ​ര​ണം ത​ട​സ​പെ​ട്ടു.
സൂ​ക്ഷി​ച്ചി​രു​ന്ന 1112.15 കി​ലോ മാ​ലി​ന്യം ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​ക്ക് കൈ​മാ​റി. അ​തി​ന്‍റെ വി​ല​യാ​യ 7880 രൂ​പ യു​ടെ ചെ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കി​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ ചു​മ​ത​ല​പ്പെ​ട്ട​വ​ർ പ​ഞ്ചാ​യ​ത്ത് സ​മി​തി​യു​ടെ അ​റി​വോ​ടെ​യാ​ണ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ​തും തു​ക കൈ​പ്പ​റ്റി​യ​തും.
വ​സ്തു​ത ഇ​താ​യി​രി​ക്കെ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യെ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​മു​ള്ള തെ​റ്റാ​യ ശ്ര​മ​മാ​ണ് ചി​ല​ർ ന​ട​ത്തു​ന്ന​തെ​ന്ന്പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.