രാ​ഷ്ട്രീ​യ​ക​ളി​ക​ളെ നേ​രി​ടാ​ൻ കോ​ൺ​ഗ്ര​സ് സ​മ​ര​മു​ഖ​ത്തു​ണ്ട്: പ്ര​താ​പ​വ​ർ​മ്മ ത​മ്പാ​ൻ
Friday, June 24, 2022 11:09 PM IST
ച​വ​റ : രാ​ജ്യ​ത്ത് ഫാ​സി​സ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തെ ന​യി​ക്കു​ക​യും സം​ഘ​പ​രി​വാ​ർ ന​ട​ത്തു​ന്ന ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യെ ചെ​റു​ത്ത് തോ​ൽ​പ്പി​ക്കു​ന്ന​തി​ന് മു​ന്നി​ൽ നി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യെ ത​ക​ർ​ക്കാ​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തു​ന്ന വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യ​ക​ളി​ക​ളെ നേ​രി​ടാ​ൻ കോ​ൺ​ഗ്ര​സ് ഒ​റ്റ​ക്കെ​ട്ടാ​യി സ​മ​ര​മു​ഖ​ത്തു​ണ്ടെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​പ്ര​താ​പ​വ​ർ​മ്മ ത​മ്പാ​ൻ. സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യും അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൻ​മാ​രെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന് എ​തി​രെ കോ​ൺ​ഗ്ര​സ് ച​വ​റ ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ പോ​സ്റ്റോ​ഫീ​സ് ഉ​പ​രോ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. യോ​ഗ​ത്തി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ക്കി​നാ​ൽ സ​ന​ൽ​കു​മാ​ർ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ച​വ​റ ഗോ​പ​കു​മാ​ർ, എം. ​സു​ശീ​ല, സു​രേ​ഷ് കു​മാ​ർ, ഉ​ഷാ​കു​മാ​രി, ഇ.​റ​ഷീ​ദ്, ല​തി​കാ​രാ​ജ​ൻ, കു​റ്റി​യി​ൽ ല​ത്തീ​ഫ്, കി​ഷോ​ർ അ​മ്പി​ലാ​ക്ക​ര, ശി​വ​ശ​ങ്ക​ര​കു​രു​ക്ക​ൾ, ജ​യ​ച​ന്ദ്ര​ൻ, മ​ണി​യ​ൻ​പി​ള്ള, ശ​ര​ത് പ​ട്ട​ത്താ​നം, അ​നൂ​പ് പ​ട്ട​ത്താ​നം, ബോ​സ്, കു​റ്റി​യി​ൽ സ​ലാം, ല​ളി​ത, ഗി​രി​ജ, കു​റ്റി​യി​ൽ നി​സാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.