പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​മി​ത​ജോ​ലി അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്നു : ഐ​എ​ന്‍​ടി​യു​സി
Friday, June 24, 2022 11:09 PM IST
കൊ​ല്ലം : പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഒ​രു തൊ​ഴി​ലാ​ളി​യെ​ക്കൊ​ണ്ട് 500 കു​ട്ടി​ക​ള്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ത​യാ​റാ​ക്ക​ണ​മെ​ന്ന പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ന​ട​പ​ടി നി​ല​വി​ലു​ള്ള തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ള്‍​ക്കും വി​രു​ദ്ധ​വും, അ​ടി​മ​പ്പ​ണി​യ്ക്ക് തു​ല്യ​മാ​ണെ​ന്നും സ്‌​കൂ​ള്‍​പാ​ച​ക തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (ഐ​എ​ന്‍​ടി​യു​സി) സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ ​ഹ​ബീ​ബ്സേ​ട്ട് കു​റ്റ​പ്പെ​ടു​ത്തി.
150 കു​ട്ടി​ക​ള്‍​ക്ക് ഒ​രു തൊ​ഴി​ലാ​ളി​യെ​ന്ന ക്ര​മ​ത്തി​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്ക​ണം. ഏ​പി​ല്‍ മെ​യ് മാ​സ​ത്തെ അ​വ​ധി​ക്കാ​ല വേ​ത​നം ഇ​തു​വ​രെ ന​ല്‍​കി​യി​ട്ടി​ല്ല. സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​തി​മാ​സ വേ​ത​നം നി​ശ്ച​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
പ്രാ​യാ​ധി​ക്യം​കൊ​ണ്ട് പി​രി​യേ​ണ്ടി​വ​രു​ന്ന തൊ​ഴി​ലാ​ളി​യെ സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക, കു​ട്ടി​ക​ളു​ടെ കു​റ​വ്മൂ​ലം പൂ​ട്ടേ​ണ്ടി വ​ന്ന സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ പു​ന​ര്‍​വി​ന്യ​സി​ക്കു​ക, ഓ​ണം ബോ​ണ​സാ​യി 30 ദി​വ​സ​ത്തെ വേ​ത​നം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ല്‍​കു​ക, ദി​വ​സ വേ​ത​നം 800രൂ​പ​യാ​യി ഉ​യ​ര്‍​ത്തു​ക, ഇ ​എ​സ് ഐ ​പ​രി​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തു​ക, വ​ര്‍​ഷ​ത്തി​ല്‍ മൂ​ന്ന് ജോ​ഡി യൂ​ണി​ഫോം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ​വ ആ​വ​ശ്യ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചു ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ഹ​ബീ​ബ്സേ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.