ശി​ല്പ​ശാ​ല ആരംഭിച്ചു
Friday, June 24, 2022 11:09 PM IST
കൊല്ലം: ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ളേ​ജ് ജ​ന്തു​ശാ​സ്ത്ര വ​കു​പ്പും ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് ക്ല​ബും സം​യു​ക്ത​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സു​മാ​യി സ​ഹ​ക​രി​ച്ച് കൊ​തു​ക് ജ​ന്യ രോ​ഗ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ശി​ല്പ​ശാ​ല ആ​രം​ഭി​ച്ചു.
ശി​ല്പ ശാ​ല കോ​ളേ​ജ് സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്രി​ന്‍​സി​പ്പാ​ള്‍ പ്ര​ഫ. സി​ന്ധ്യ കാ​ത​റി​ന്‍ മൈ​ക്കി​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​വോ​ള​ജി വ​കു​പ്പ് മേ​ധാ​വി നി​ഷാ തോ​മ​സ്, ഡെ​പ്യൂ​ട്ടി ഡിഎം​ഒ ഡോ. ​സ​ന്ധ്യാ കി​ര​ണ്‍, പാ​ല​ത്ത​റ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ന​ടാ​ഷ, വി​ബിഡി ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ദീ​പ, ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് ക്ല​ബ് മെ​മ്പ​ര്‍ ഡോ. ​ശോ​ഷി​നാ നാ​ഥ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു. രോ​ഗ​തീ​വ്ര​ത കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ഠ​ന സം​ഘം സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ക​യും കൊ​തു​ക് നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പു വ​രു​ത്തു​ക​യും ചെ​യ്യും.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​ല്ലം: കെ​ല്‍​ട്രോ​ണി​ന്‍റെ ജി​ല്ല​യി​ലെ നോ​ള​ജ് സെ​ന്‍റ​റി​ല്‍ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍ 9847452727, 9567422755