പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, June 25, 2022 1:26 AM IST
കു​ന്നി​ക്കോ​ട്: വീ​ടി​ന് സ​മീ​പം വ​യോ​ധി​ക​യെ തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ള​മ്പ​ല്‍ തി​രു​വ​ഴി പെ​രി​ങ്ങോ​ട് ശ്രേ​യ​സി​ൽ കു​ഞ്ഞു​പി​ള്ള​യു​ടെ ഭാ​ര്യ സേ​തു​ക്കു​ട്ടി അ​മ്മ (75) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ല​ര്‍​ച്ചെ വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ ഭ​ർ​ത്താ​വാ​ണ് സേ​തു​ക്കു​ട്ടി അ​മ്മ​യു​ടെ ശ​രീ​ര​ത്ത് തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ന്‍ ത​ന്നെ വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന മ​ക​നു​മാ​യി പു​റ​ത്തു​വ​ന്ന​പ്പോ​ഴേ​ക്കും ശ​രീ​ര​മാ​സ​ക​ലം തീ​പ​ട​ർ​ന്നി​രു​ന്നു. മ​ക​നോ​ടൊ​പ്പ​മാ​ണ് ഇ​രു​വ​രും താ​മ​സി​ച്ചി​രു​ന്ന​ത്. ഒ​ഴി​ഞ്ഞ മ​ണ്ണെ​ണ്ണ കു​പ്പി​യും സ​മീ​പ​ത്ത് നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഫോ​റ​ന്‍​സി​ക് സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. മ​ക്ക​ൾ : ഹ​രി​കു​മാ​ർ (ബി​എ​സ്‌​എ​ൻ​എ​ൽ എ​ൻ​ജി​നി​യ​ർ, ചി​ത​റ), ഗോ​പ​കു​മാ​ർ (പി​എ​സ്‌​സി, കൊ​ല്ലം), ലാ​ൽ​കു​മാ​ർ (പു​ന​ലൂ​ർ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​ൻ). മ​രു​മ​ക്ക​ൾ : മി​നി (ചി​ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം), സു​മ കു​മാ​രി, ജി.​എ​സ്.​സി​ന്ധു (അ​ധ്യാ​പി​ക, ടോ​ക് എ​ച്ച് സ്കൂ​ൾ, പു​ന​ലൂ​ർ).