ക​രി​മ​ണ​ൽ സ്വ​കാ​ര്യ​വ​ൽ​ക്ക​ര​ണം; പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും
Saturday, June 25, 2022 11:41 PM IST
ച​വ​റ: ക​രി​മ​ണ​ൽ സ്വ​കാ​ര്യ​വ​ൽ​ക്ക​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ ​എം എം ​ടൈ​റ്റാ​നി​യം എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ സി ​ഐ റ്റി ​യു. ക​രി​മ​ണ​ൽ ഖ​ന​നം സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​മ്പ​നി പ​ടി​ക്ക​ൽ ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

ഖ​ന​നം സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നാ​യി ക​രി​മ​ണ​ൽ ലോ​ബി​ക​ൾ വ​ലി​യ ശ്ര​മം ന​ട​ത്തു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ലാ​ഭ​മു​ണ്ടാ​ക്കു​ന്ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​ണ് കെ​എം​എം എ​ൽ. ക​രി​മ​ണ​ൽ ഖ​ന​നം സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ലേ​ക്കെ​ത്തി​യാ​ൽ ക​മ്പ​നി അ​ട​ച്ച് പൂ​ട്ടേ​ണ്ടി വ​രും.
ഖ​ന​നം സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ന്മാ​റാ​ണ​മെ​ന്നും, അ​ല്ലാ​ത്ത പ​ക്ഷം ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ളേ​യും, ക​മ്പ​നി​യെ സ്നേ​ഹി​ക്കു​ന്ന​വ​രേ​യും ബ​ഹു​ജ​ന​ങ്ങ​ളേ​യും അ​ണി​നി​ര​ത്തി രാ​ജ് ഭ​വ​നി​ലേ​ക്കും, പാ​ർ​ല​മെ​ന്‍റിന്‍റെ മു​ന്നി​ലേ​യ്ക്കും പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

യോ​ഗം സി​ഐ​റ്റി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ പ​ത്മ​ലോ​ച​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ സി​ഐ​റ്റി​യു ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ് ജ​യ​മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​യി. കെ ​എം എം ​ടൈ​റ്റാ​നി​യം എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ സി ​ഐ റ്റി ​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി ​സി ര​തീ​ഷ് കു​മാ​ർ, സി ​പി ഐ ​എം ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ ര​വീ​ന്ദ്ര​ൻ ,ഡെ​ന്നി സു​ദേ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.