എം ​എം മ​ണി​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽപെ​ട്ടു
Saturday, June 25, 2022 11:42 PM IST
കൊ​ട്ടാ​ര​ക്ക​ര: മു​ൻ മ​ന്ത്രി എം ​എം മ​ണി​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ പെ​ട്ടു.​ ആ​ർ​ക്കും പ​രി​ക്കി​ല്ല. വെ​ള്ളി​യാ​ഴ്ച രാ​ത്രി 12 ഓ​ടെ എം ​സി റോ​ഡും ദേ​ശീ​യ പാ​ത​യും സം​ഗ​മി​ക്കു​ന്ന കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ ട്രാ​ഫി​ക് ഐ​ല​ന്‍റിനു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ടു​ക്കി​യി​ൽ നി​ന്നും എം ​സി റോ​ഡു​വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന എം ​എം മ​ണി​യു​ടെ കാ​റി​ൽ ദേ​ശീ​യപാ​ത വ​ഴി വ​ന്ന വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ലെ​ങ്കി​ലും കാ​റി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.​ എം എം ​മ​ണി പി​ന്നാ​ലെ​യു​ണ്ടാ​യി​രു​ന്ന സി ​പി എം ​ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ കാ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര തു​ട​ർ​ന്നു.