ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എം​സി​എ​ഫ് നി​ർ​മാ​ണം ഉ​ദ്ഘാ​ട​നം
Saturday, June 25, 2022 11:43 PM IST
ചാ​ത്ത​ന്നൂ​ർ: ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എം​സി​എ​ഫ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സു​ശീ​ലാ​ദേ​വി നി​ർ​വ​ഹി​ച്ചു. 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ക്കു​ന്ന ഈ ​കെ​ട്ടി​ടം ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ​ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ​സ്വ​ല​മാ​ക്കു​വാ​ൻ സ​ഹാ​യ​ക​ര​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മി​നി​മോ​ൾ ജോ​ഷ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​ബി​പ​ര​മേ​ശ്വ​ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​നി​ത​ദി​പു, ജ​യ​കു​മാ​ർ, മേ​രി​റോ​സ്, റ്റി.​ആ​ർ സ​ജി​ല, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ജി​ത്ത്കു​മാ​ർ, ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.