കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
Sunday, June 26, 2022 1:20 AM IST
ച​വ​റ : കെ​ എ​സ് ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. പ​ന്മ​ന പ​റ​മ്പി​ൽ മൂ​ക്ക് വ​ട​ക്കും​ത​ല കോ​യി​ക്ക​ലേ​ത്ത് ബ​ഷീ​ർ സാ​ഹി​ബ് - റം​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സു​ധീ​ർ(19), പ​ന്മ​ന പു​ത്ത​ൻ​ച​ന്ത ചോ​ല ചെ​പ്പ​ള്ളി കി​ഴ​ക്ക​തി​ൽ ഷാ​ജ​ഹാ​ൻ -ഷെ​രീ​ഫാ ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഷ​ഹ​ൻ​ഷാ(19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12. 40 ഓ​ടെ രാ​മ​ൻ​കു​ള​ങ്ങ​ര മേ​ട​യി​ൽ മു​ക്കി​ൽ വ​ച്ചാ​ണ് അ​പ​ക​ടം.

കൊ​ല്ല​ത്തു​നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി വേ​ണാ​ട് ബ​സും ച​വ​റ​യി​ൽ നി​ന്നും കൊ​ല്ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ടെ​ക്നീ​ഷൻ കോ​ഴ്സ് പ​ഠി​ക്കു​ന്ന​വ​രാ​ണ് ഇ​രു​വ​രും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. മ​രി​ച്ച സു​ധീ​റി​ന്‍റെ സ​ഹോ​ദ​ര​ൻ: സു​നീ​ർ. മ​രി​ച്ച ഷ​ഹ​ൻ​ഷാ​യു​ടെ സ​ഹോ​ദ​രി: ഷെ​റീ​ന.