ല​ഹ​രി​ക്കെ​തി​രെ നി​യ​മം മൂ​ല​മു​ള്ള പ്ര​തി​രോ​ധം അ​സാ​ധ്യം: സി.​ആ​ർ.​മ​ഹേ​ഷ്‌
Sunday, June 26, 2022 11:26 PM IST
കൊ​ല്ലം : ല​ഹ​രി​ക്കെ​തി​രെ നി​യ​മം മൂ​ല​മു​ള്ള പ്ര​തി​രോ​ധം അ​സാ​ധ്യ​മാ​ണെ​ന്ന് സി.​ആ​ർ.​മ​ഹേ​ഷ്‌ എം ​എ​ൽ. എ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന​ശാ​മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ൻ, ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ സാ​മൂ​ഹ്യ നീ​തി വ​കു​പ്പ്, കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന രാ​ജ്യാ​ന്ത​ര ല​ഹ​രി വി​രു​ദ്ധ ദി​നാ​ചാ​ര​ണ​വും ല​ഹ​രി​ക്കെ​തി​രെ യു​വ​ശ​ക്തി കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഓ​പ്പ​ൺ കാ​ൻ​വാ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പു​തു​ത​ല​മു​റ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യെ​യും ക​രു​ത്തി​നെ​യും ത​ക​ർ​ക്കും. ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് ആ​രം​ഭി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ സു​മ​ൻ​ജി​ത്ത് മി​ഷ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു മു​ഖ്യാ​തി​ഥി​യാ​യി. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​സ്. അ​നി​ൽ​കു​മാ​ർ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
സ​ബ​ർ​മ​തി ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി ജി. ​മ​ഞ്ജു​കു​ട്ട​ൻ, ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് സ്മി​ജി​ൻ ദ​ത്ത്, കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സം​സ്ഥാ​ന​സ​മി​തി അം​ഗം അ​നി​ൽ കി​ഴ​ക്ക​ട​ത്ത്, ജി​ല്ലാ ക​ൺ​വീ​ന​ർ എ​ച്ച്.​ശ​ബ​രീ​നാ​ഥ്, ജി​ല്ലാ ഉ​പ​സ​മി​തി ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്‌ സ​ലിം​ഖാ​ൻ, ഷി​യാ​സ് ഖാ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ റാ​ഫി പോ​ച്ച​യി​ൽ, അ​ഫ്സ​ൽ, അ​മാ​നു​ൽ ഇ​മ്രാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് യു​വ ചി​ത്ര​കാ​ര​ൻ ഷി​യാ​സ് ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​പ്പ​ൺ കാ​ൻ​വാ​സി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ല​ഹ​രി​വി​രു​ദ്ധ ചി​ത്ര​ര​ച​ന​യി​ലും സ​ന്ദേ​ശ​ര​ച​ന​യി​ലും പ​ങ്കെ​ടു​ത്തു.