ക​ള​ക്ട​റേ​റ്റ് സ്ഫോ​ട​ന കേ​സി​ൽ പ്ര​തി​ക​ളു​ടെ റി​മാ​ൻഡ് കാ​ലാ​വ​ധി നീ​ട്ടി
Monday, June 27, 2022 10:51 PM IST
കൊ​ല്ലം: ജി​ല്ലാ ക​ള​ക്ട​റേ​റ്റ് സ്ഫോ​ട​ന കേ​സി​ലെ നാ​ല് പ്ര​തി​ക​ളു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ഈ ​മാ​സം 30 വ​രെ നീ​ട്ടി. ബേ​സ് മൂ​വ്മെ​ന്‍റ് എ​ന്ന സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി​യാ​ണ് നീ​ട്ടി​യ​ത്. മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി നാ​ല് കോ​ട​തി​ക​ളി​ലാ​ണ് ഇ​വ​ർ ബോം​ബ് സ്ഫോ​ട​നം ന​ട​ത്തി​യ​ത്.

മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ അ​ബാ​സ് അ​ലി, ദാ​വൂ​ദ് സു​ലൈ​മാ​ൻ, ഷം​സു​ദീ​ൻ ക​രീം​രാ​ജ, ഷം​സു​ദീ​ൻ എ​ന്നി​വ​രു​ടെ റി​മാ​ൻഡ് കാ​ലാ​വ​ധി​യാ​ണ് നീ​ട്ടി​യ​ത്.

ബാം​ഗ​ളൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കൊ​ല്ലം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. 2016 ജൂ​ൺ 15 രാ​വി​ലെ 10.50 നാ​ണ് കൊ​ല്ലം ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ൽ സ്ഫോ​ട​നം ന​ട​ത്തി​യ​ത്.

സം​ഭ​വ ദി​വ​സം തെ​ങ്കാ​ശി​യി​ൽ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കൊ​ല്ല​ത്ത് എ​ത്തി​യ ഷം​സു​ദീ​ൻ ക​രീം രാ​ജാ ബോം​ബ് സ്ഥാ​പി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. മു​സ്ലീം സ​മു​ദാ​യ​ങ്ങ​ൾ​ക്ക് രാ​ജ്യ​ത്ത് നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. മൈ​സൂ​ർ, നെ​ല്ലൂ​ർ, മ​ല​പ്പു​റം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഞ്ചം​ഗ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ഞ്ചാം പ്ര​തി മു​ഹ​മ്മ​ദ് ആ​യൂ​ബി​നെ കേ​ര​ള പോ​ലീ​സ് മാ​പ്പു​സാ​ക്ഷി​യാ​ക്കി. കേ​സി​ൽ പോ​ലീ​സ് 57 പേ​ജു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​ക്ക് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ക,വി​ധ്വം​സ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്.

പ്ര​തി​ക​ളെ സാ​യു​ധ പോ​ലീ​സി​ന്‍റെ ക​ന​ത്ത ബ​ന്ത​വ​സി​ലാ​ണ് ഇ​ന്ന​ലെ കൊ​ല്ല​ത്ത് എ​ത്തി​ച്ച​തും തി​രി​കെ കൊ​ണ്ടു​പോ​യ​തും. ഇ​വ​രെ ഹാ​ജ​രാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട​തി പ​രി​സ​ര​ത്തും ക​ള​ക്ട​റേ​റ്റി​ന് സ​മീ​പ​വും സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു. മ​ഫ്തി പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​വും ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ കൊ​ണ്ടു​വ​ന്ന വി​വ​രം അ​റി​ഞ്ഞ് ഇ​വ​രെ കാ​ണാ​നും കോ​ട​തി പ​രി​സ​ര​ത്ത് ധാ​രാ​ളം ആ​ൾ​ക്കാ​ർ എ​ത്തി.