ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Monday, June 27, 2022 10:51 PM IST
കൊ​ട്ടി​യം: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​ളി​ക്രോ​സ് ല​ഹ​രി​മോ​ച​ന കേ​ന്ദ്ര​വും സൈ​ക്കോ​ള​ജി​ക്ക​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
ഹോ​ളി ക്രോ​സ് ഹോ​സ്പി​റ്റ​ൽ സൈ​ക്കാ​ട്രി​സ്റ്റ് ഡോ.​അ​നു​പ​മ പ്രി​യ​ങ്ക​രി ക്ലാ​സ് ന​യി​ച്ചു. സൈ​ക്കോ​ള​ജി​ക്ക​ൽ മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ആ​ൽ​ഫ്ര​ഡ് വി ​സാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഹോ​സ്പി​റ്റ​ൽ ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ റ​വ.​സി​സ്റ്റ​ർ റോ​സ് ലെ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹോ​സ്പി​റ്റ​ലി​ലെ സൈ​ക്കോ​ള​ജി​സ്റ്റ്മാ​രാ​യ റെ​നി പാ​ട്രി​ക്, ശ്രീ​കാ​ന്ത് ബി ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നു ശേ​ഷം ലൂ​ർ​ദ് സ്കൂ​ൾ ഓ​ഫ് ന​ഴ്സി​ങ്ങി​ലെ​യും ഹോ​ളി ക്രോ​സ് സ്കൂ​ൾ ഓ​ഫ് എം​എ​ൽ​ടി​യി​ലെ​യും വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി ഫ്ളാ​ഷ്മോ​ബ് സ്കി​റ്റും അ​വ​ത​രി​പ്പി​ച്ച​താ​യി പി​ആ​ർ​ഓ രാ​ജീ​വ് തോ​മ​സ് അ​റി​യി​ച്ചു.

സ​ബ്സി​ഡി ന​ല്‍​കു​ന്നു

കൊല്ലം: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് 2022-23 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ 20 സെ​ന്‍റി​ന് മു​ക​ളി​ല്‍ പു​ല്‍​കൃ​ഷി ന​ട​ത്തു​ന്ന​വ​ര്‍​ക്ക് സ​ബ്സി​ഡി ന​ല്‍​കു​ന്നു. ജൂ​ലൈ 10 വ​രെ ksheerasree.kerala.gov.in പോ​ര്‍​ട്ട​ല്‍ മു​ഖേ​ന അ​പേ​ക്ഷി​ക്കാം.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ബ്ലോ​ക്ക് ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്ഷീ​ര വി​ക​സ​ന യൂ​ണി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട​ണം.