കാ​റ്റും മ​ഴ​യും: വീ​ടു ത​ക​ർ​ന്നു
Tuesday, June 28, 2022 10:35 PM IST
കൊ​ട്ടാ​ര​ക്ക​ര: ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടു ത​ക​ർ​ന്നു.
നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പി​ണ​റ്റി​ൻ മൂ​ട് വാ​ർ​ഡി​ൽ കൊ​തു​മ്പി​ൽ തെ​ക്കേ​ക്ക​ര അ​മ്പാ​ടി​യി​ൽ രാ​ജേ​ന്ദ്ര​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​കൂ​ര പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന് നി​ലം​പൊ​ത്തി. ഭി​ത്തി​ക​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വീ​ട്ടി​ലു​ള്ള​വ​ർ പു​റ​ത്താ​യി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ദി​നാ​ഘോ​ഷം ഇ​ന്ന്

കൊല്ലം: ​സ്റ്റാ​റ്റ​സ്റ്റി​ക്‌​സ് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ 9.30 മു​ത​ല്‍ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ അ​ര്‍​ധ​ദി​ന പ​രി​പാ​ടി ന​ട​ത്തും. ച​ട​ങ്ങ് മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം ആ​ര്‍​ട്‌​സ് കോ​ളേ​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​. എം. ​ല​ജി, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ര്‍ എ​സ്.കി​ര​ണ്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ക്കും.

പി​ഴ ചു​മ​ത്തി

കൊല്ലം: ലേ​ബ​ല്‍ കൂ​ടാ​തെ​യു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ നി​ര്‍​മി​ച്ച് മി​സ് ബ്രാ​ന്‍​ഡി​ങ് ന​ട​ത്തി​യ​തി​ന് ഫു​ഡ് സേ​ഫ്റ്റി ആ​ന്‍​ഡ് സ്റ്റാ​ന്‍​ഡേ​ര്‍​ഡ് നി​യ​മ​പ്ര​കാ​രം ര​ണ്ട് സം​രം​ഭ​ക​രി​ല്‍ നി​ന്നും 5000, 25,000 വീ​തം രൂ​പ​യും പി​ഴ ചു​മ​ത്തി. വെ​ളി​ച്ചെ​ണ്ണ ബ്രാ​ന്‍​ഡി​ന്‍റെ വി​പ​ണ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി​ഴ ചു​മ​ത്തി​യ​തെ​ന്ന് സ​ബ് കള​ക്ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ അ​റി​യി​ച്ചു.