സി​പി​ഐ മ​ണ്ഡ​ലം സ​മ്മേ​ള​നം സ​മാ​പി​ച്ചു
Tuesday, June 28, 2022 10:52 PM IST
ചാ​ത്ത​ന്നൂ​ർ: മൂ​ന്ന് ദി​വ​സ​മാ​യി ന​ട​ന്നു വ​ന്ന സി​പി​ഐ ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​നം സ​മാ​പി​ച്ചു. നി​ല​വി​ലെ ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി വി​ഭ​ജി​ച്ച് പു​തു​താ​യി പ​ര​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യും രൂ​പി​ക​രി​ച്ചു. ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി ആ​ർ. ദി​ലീ​പ് കു​മാ​റി​നെ​യും പ​ര​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി ശ്രീ​കു​മാ​ർ പാ​രി​പ്പ​ള്ളി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ഇ​ന്ന​ലെ സെ​ക്ര​ട്ട​റി കെ.​ആ​ർ മോ​ഹ​ന​ൻ പി​ള്ള അ​വ​ത​രി​പ്പി​ച്ച പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ ച​ർ​ച്ച​യും സെ​ക്ര​ട്ട​റി​യ​ടെ മ​റു​പ​ടി​ക്ക് ശേ​ഷം മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. പു​തു​താ​യി രൂ​പീ​ക​രി​ച്ച മ​ണ്ഡ​ലം ക​മ്മി​റ്റി​യ്ക്ക് പ​ര​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി എ​ന്ന് പേ​രി​ട്ട​തി​ൽ രൂ​ക്ഷ​മാ​യ ത​ർ​ക്ക​മു​ണ്ടാ​യി. ക​ല്ലു​വാ​തു​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി എ​ന്ന പേ​രാ​ണ് പ്ര​തി​നി​ധി​ക​ൾ നി​ർ​ദേ​ശി​ച്ച​ത്. ഉ​പ​രി ക​മ്മി​റ്റി തീ​രു​മാ​ന​മാ​യ​തി​നാ​ൽ ഒ​ടു​വി​ൽ പേ​ര് അം​ഗീ​ക​രി​ച്ചു.
തു​ട​ർ​ന്ന് പു​തി​യ ക​മ്മി​റ്റി​ക​ൾ കൂ​ടി സെ​ക്ര​ട്ട​റി​മാ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സി ​പി ഐ ​ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം .എ​ൻ.​അ​നി​രു​ദ്ധ​ൻ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ആ​ർ രാ​മ​ച​ന്ദ്ര​ൻ, ആ​ർ വി​ജ​യ​കു​മാ​ർ, ചാ​ത്ത​ന്നൂ​ർ കി​ഴ​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ല്ല​ക്ക​ര​ത്നാ​ക​ര​ൻ, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജി.​ലാ​ലു സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം കെ.​ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.