തൃ​ക്ക​രു​വ ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം
Wednesday, June 29, 2022 10:55 PM IST
കൊ​ല്ലം: തൃ​ക്ക​രു​വ ഭ​ദ്ര​കാ​ളീ ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 5.30-ന് ​അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി​ഹോ​മം, എ​ട്ടി​ന് ഭ​ഗ​വ​തി​സേ​വ, ഒ​ന്പ​തി​ന് ക​ല​ശ​പൂ​ജ, ഉ​ച്ച​യ്ക്ക് 12ന് ​അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം 6.45-ന് ​ദീ​പാ​രാ​ധ​ന എ​ന്നി​വ​യോ​ടെ ന​ട​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി​മാ​രാ​യ ഡോ.​കെ.​വി ഷാ​ജി, ഡി.​എ​സ് സ​ജീ​വ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

വോ​ക്ക്-​ഇ​ന്‍-​ഇ​ന്‍റ​ര്‍​വ്യൂ

കൊല്ലം: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ പ​രി​ധി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​ച്ചി​റ, പു​ത്തൂ​ര്‍, എ​ഴു​കോ​ണ്‍, ചാ​ത്ത​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പോ​രു​വ​ഴി, കു​ന്ന​ത്തൂ​ര്‍, പു​ന​ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യു​മു​ള്ള പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ രാ​ത്രി​കാ​ല പ​ഠ​ന മേ​ല്‍​നോ​ട്ട ചു​മ​ത​ല​യ്ക്കാ​യി 2022-23 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്ക് മേ​ട്ര​ന്‍-​കം-​റ​സി​ഡ​ന്‍റ് ട്യൂ​ട്ട​ര്‍​മാ​രെ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​തി​ന് വോ​ക്ക്-​ഇ​ന്‍-​ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തും.യോ​ഗ്യ​ത: ബി​രു​ദ​വും ബി.​എ​ഡും. പ്ര​തി​മാ​സം 12,000 രൂ​പ ഓ​ണ​റേ​റി​യം ല​ഭി​ക്കും. വൈ​കുന്നേരം നാ​ല് മു​ത​ല്‍ രാ​വി​ലെ എ​ട്ടുവ​രെ​യാ​ണ് പ്ര​വ​ര്‍​ത്തി സ​മ​യം. വെ​ള്ള പേ​പ്പ​റി​ല്‍ ത​യ്യാ​റാ​ക്കി​യ അ​പേ​ക്ഷ​യും ബ​യോ​ഡേ​റ്റ​യും വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത, വ​യ​സ്, മേ​ല്‍​വി​ലാ​സം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ രേ​ഖ​ക​ളും പ​ക​ര്‍​പ്പും ഉ​ള്‍​പ്പെ​ടെ ജൂ​ലൈ എ​ട്ടി​ന് രാ​വി​ലെ 10:30ന് ​കൊ​ല്ലം സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ മൂ​ന്നാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം. 0474 2794996.