കുണ്ടറ: ഇന്ത്യൻ സൈന്യത്തെ കരാർ അടിസ്ഥാനത്തിൽ നിയമിച്ച് കരാറുകാരാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കെപിസിസി എക്സി. അംഗം എ.ഷാനവാസ് ഖാൻ പറഞ്ഞു.
അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുണ്ടറ, തൃക്കോവിൽവട്ടം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിളുടെ നേതൃത്വത്തിൽ മുക്കടയിൽ നടന്ന സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഷാനവാസ് ഖാൻ. കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് കെ.ബാബുരാജൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ ആന്റണി ജോസ്, കെ.ആർ.വി. സഹജൻ, കായിക്കര നവാബ്, രഘു പാണ്ഡവപുരം, തൃക്കോവിൽവട്ടം ബ്ലോക്ക് പ്രസിഡന്റ് നസിമുദീൻ ലബ, മുഖത്തല ഗോപിനാഥൻ, കുണ്ടറ സുബ്രഹ്മണ്യൻ, വിനോദ് കുമാർ, വിള വീട്ടിൽ മുരളി, ജ്യോതിർ നിവാസ്, പെരിനാട് മുരളി, അനീഷ് പടപ്പക്കര, സിന്ധു ഗോപൻ തുടങ്ങിയവർ പ്രസംഗിച്ചു.
അധ്യാപക നിയമനം
ചവറ: പന്മന മനയിൽ എസ് ബി വി എസ് ജി ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്, കണക്ക്, അറബിക്, സോഷ്യോളജി, ഫിസിക്സ് എന്നീ വിഷയങ്ങളിൽ ജൂനിയർ അധ്യാപക തസ്തികകളുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ജൂലൈ ഒന്നിന് രാവിലെ10 ന്. പിഎസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന.