വി​ഷ​ൻ- 2022 പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, July 1, 2022 11:28 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​ർ ശ്രീ​നാ​രാ​യ​ണ കോ​ളേ​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ എ​ഫ്എ​സ്എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഷ​ൻ- 2022 പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11ന് ​മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി നി​ർ​വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​ഫ്എ​സ്എ പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ പി.​എ​സ്.​സു​പാ​ൽ എം​എ​ൽ​എ കാ​യി​ക പ്ര​തി​ഭ​ക​ൾ​ക്കു​ള്ള പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന പ​ദ്ധ​തി​യും എ​സ്എ​ൻ​ഡി​പി യോ​ഗം പു​ന​ലൂ​ർ ആ​ർ​ഡി​സി ക​ൺ​വീ​ന​ർ കെ.​സു​രേ​ഷ് കു​മാ​ർ ഫു​ഡ് ഫോ​ർ ബ്രെ​യി​ൻ പ​ദ്ധ​തി​യും കോ​ളേ​ജി​ലെ ആ​ദ്യ​ബാ​ച്ച് വി​ദ്യാ​ർ​ഥി ക്യാ​പ്റ്റ​ൻ മ​ധു​സൂ​ദ​ന​ൻ തൂ​വ​ൽ സ്പ​ർ​ശം പ​ദ്ധ​തി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.
ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ജി.​ര​ഞ്ജി​ത്ത്, കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ആ​ർ.​സ​ന്തോ​ഷ്, എ​ഫ്എ​സ്എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​സു​ഗ​ത​ൻ, ഡോ.​സാം സ്ക​റി​യ, ദേ​വി​ക.​ആ​ർ.​പി​ള്ള, മാ​ത്യു വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ർ, ബാ​ഹു​ലേ​യ​ൻ, സൗ​മ്യ മ​നോ​ജ്, പി.​എ​സ്.​ദീ​പ്തി, എ.​സു​മ​യ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
രാ​വി​ലെ 10ന് ​സ​ർ​ഗോ​ത്സ​വം എ​ന്ന പേ​രി​ൽ ക​ലാ​പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി​യാ​ണ് ച​ട​ങ്ങു​ക​ൾ തു​ട​ങ്ങു​ക. കാ​യി​ക മേ​ഖ​ല​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ക​ലാ​ല​യ​മാ​ണ് പു​ന​ലൂ​ർ ശ്രീ​നാ​രാ​യ​ണ കോ​ളേ​ജ്. മ​ല​യോ​ര മേ​ഖ​ല​യി​ലെ ഈ ​ക​ലാ​ല​യ​ത്തി​ലേ​ക്ക് ദൂ​രെ നാ​ടു​ക​ളി​ൽ നി​ന്നും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ളെ​ത്തു​ന്നു​ണ്ട്. ശ​രി​യാ​യ വി​ധം ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത​തി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​വ​രി​ൽ പ​ല​ർ​ക്കും ഉ​ണ്ടാ​കു​ന്ന​താ​യി സം​ഘ​ട​ന​യ്ക്ക് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫു​ഡ് ഫോ​ർ ബ്രെ​യി​ൻ എ​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ല​ഭി​ക്കാ​ൻ സൗ​ക​ര്യം കാ​മ്പ​സി​ൽ ത​ന്നെ ഒ​രു​ക്കും. കാ​യി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​രോ​ഗ്യ ദാ​യ​ക പോ​ഷ​കാ​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് ര​ണ്ടാ​മ​ത്തെ പ​ദ്ധ​തി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം, കൗ​ൺ​സി​ലിം​ഗ് ന​ൽ​കാ​നു​ള്ള തൂ​വ​ൽ സ്പ​ർ​ശം പ​ദ്ധ​തി, മ​റ്റ് കാ​യി​ക പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യാ​ണ് ഇ​പ്പോ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.
കോ​ളേ​ജി​ൽ സോ​ളാ​ർ പ​ദ്ധ​തി, മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം എ​ന്നി​വ​യു​ടെ നി​ർ​മാ​ണ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​ര​ണ ഘ​ട്ട​ത്തി​ലാ​ണെ​ന്നും പ​ദ്ധ​തി​ക​ൾ ഉ​ട​ൻ ക​മ്മീ​ഷ​ൻ ചെ​യ്യു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. എ​ഫ്എ​സ്എ പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​സു​ഗ​ത​ൻ, മാ​ത്യു വ​ർ​ഗീ​സ്, കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ർ, ജ​ല​ജ വി​ജ​യ​ൻ, എ​സ്. ബാ​ഹു​ലേ​യ​ൻ, കെ. ​സ​ന്തോ​ഷ്‌ കു​മാ​ർ, എ​ന്നി​വ​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.