തി​ങ്ക​ള്‍​ക്ക​രി​ക്കം വി​ല്ലേ​ജ് ഓഫീ​സിന് പുതിയ കെട്ടിടമായില്ല
Saturday, July 2, 2022 11:54 PM IST
കു​ള​ത്തൂ​പ്പു​ഴ: പ​ഴ​യ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന തി​ങ്ക​ള്‍​ക്ക​രി​ക്കം വി​ല്ലേ​ജ് ഓഫീ​സ് പുതിയ കെട്ടിട നിർമാണം റീ​ബി​ല്‍​ഡ് കേ​ര​ളാ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ആ​ക്കി പു​ന​ര്‍ നി​ര്‍​മ്മി​ക്കു​ന്ന​തി​നാ​യി തു​ക അ​നു​വ​ദിച്ചിട്ടും ഇപ്പോഴും പഴയ കെട്ടിടത്തിൽതന്നെ. കെ​ട്ടി​ട നി​ര്‍​മ്മാ​ണ​ത്തി​നാ​യി വി​ല്ലേ​ജ് ആ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം കി​ലോ മീ​റ്റ​ര്‍ അ​ക​ലെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ക​യും ചെ​യ്തു വ​ര്‍​ഷം ഒ​ന്നു ക​ഴി​ഞ്ഞി​ട്ടും കെ​ട്ടി​ട നി​ര്‍​മ്മാ​ണം ഇ​നി​യും ആ​രം​ഭി​ച്ചി​ല്ല.

കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 44 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍ മീ​റ്റ​റു​ക​ള്‍ താ​ഴ്ച​യി​ല്‍ നി​ന്നും കോ​ണ്‍​ക്രീ​റ്റ് ബീ​മു​ക​ളി​ല്‍ പ്ര​ധാ​ന പാ​ത​യു​ടെ നി​ര​പ്പി​ലേ​ക്ക് ഉ​യ​ര്‍​ത്തി കെ​ട്ടി​ട നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഈ ​തു​ക മ​തി​യാ​കി​ല്ലെ​ന്ന് ക​രാ​റു​കാ​ര​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഇ​ട​പെ​ടീ​ലി​നെ തു​ട​ര്‍​ന്ന് നി​ര്‍​മ്മാ​ണ​ത്തി​നു മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന നി​ര്‍​മ്മി​തി കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​സ്റ്റി​മേ​റ്റ് പു​തു​ക്കി നി​ശ്ച​യി​ക്കു​ക​യും അ​ധി​ക​മാ​യി വേ​ണ്ടു​ന്ന തു​ക എംഎ​ല്‍എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും അ​നു​വ​ദി​ച്ചു ന​ല്‍​കാ​മെ​ന്ന ഉ​റ​പ്പും ന​ല്‍​കി​യി​രു​ന്നു.

ഇ​തു സം​ബ​ന്ധി​ച്ച് ഭ​ര​ണപ​ര​മാ​യ എ​ല്ലാ ത​ട​സങ്ങ​ളും നീ​ക്കി ഉ​ട​ന്‍ വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട നി​ര്‍​മ്മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ഇ​തു വ​രെ​യും പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കു​ന്ന ജോ​ലി പോ​ലും ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത.

ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കെ​ട്ടി​ട നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​ക്കി സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പു വി​ശ്വ​സി​ച്ച് പൊ​തു​ജ​നം ഇ​പ്പോ​ള്‍ വ​സ്തു​വി​ന്‍റെ ക​ര​മ​ട​ക്ക​ണ​മെ​ങ്കി​ല്‍ പോ​ലും കി​ലോ​മീ​റ്റ​റു​ക​ള്‍ അ​ക​ലെ ഏ​ഴം​കു​ള​ത്തേ​ക്ക് പോ​കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്.