കാ​ർ ക​നാ​ൽ പാ​ല​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി 3 പേ​ർ​ക്ക് പ​രി​ക്ക്
Saturday, July 2, 2022 11:54 PM IST
കൊ​ട്ടാ​ര​ക്ക​ര: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ക​നാ​ൽ പാ​ല​ത്തി​ന്‍റെ ഭി​ത്തി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കു​ന്ന​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ജോ​ൺ​സ​ൺ, അ​ല​ക്സാ​ണ്ട​ർ, ഓ​മ​ന എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​ ഇ​തി​ൽ ഓ​മ​ന​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

പു​ത്തൂ​ർ -ആ​ന​ക്കോ​ട്ടൂ​ർ റൂ​ട്ടി​ൽ, ആ​ന​ക്കോ​ട്ടൂ​ർ മു​ണ്ടു​പാ​റ മു​ക്കി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 11 ഓയാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പു​ത്തൂ​ർ ഭാ​ഗ​ത്തു നി​ന്നു വ​ന്ന കാ​ർ പാ​ല​ത്തി​ന്‍റെ ഭി​ത്തി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യും ട​യ​റു​ക​ൾ ഭി​ത്തി​ക്കു മു​ക​ളി​ലാ​വു​ക​യും ചെ​യ്​തു. പാ​ല​ത്തി​നു കീ​ഴി​ലെ വ​ൻ താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.