സ്കോ​ള​ർ​ഷി​പ്പ് വിതരണം ഇന്ന്
Saturday, July 2, 2022 11:54 PM IST
കോ​യി​വി​ള: പാ​വും​മ്പ ഇ​ട​വ​ക​ളി​ൽ പ്ലസ് ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന തെ​ങ്ങു​വി​ള ആ​ന്‍റണി എ​ലി​സ​ബ​ത്ത് മെ​മോ​റി​യ​ൽ സ്കോ​ള​ർ​ഷി​പ്പ് ഇ​ന്ന് രാ​വി​ലെ 11 ന് ​കോ​യി​വി​ള പ​ള്ളി​യി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ളി എ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ വിതരണം ചെയ്യും.

28 കു​ട്ടി​ക​ൾ​ക്ക് മെ​ഡ​ലും കാ​ഷ് അ​വാ​ർ​ഡും സ്ഥ​ലം എം​എ​ൽ​എ ഡോ. സു​ജി​ത്ത് വി​ജ​യ​ൻ​പി​ള്ള ന​ൽ​കും. ച​വ​റ ബ്ലോ​ക്ക് മെ​മ്പ​ർ ജോ​സ് വി​മ​ൽ രാ​ജ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കുമെന്ന് ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റണി നെ​ൽ​സ​ൺ അ​റി​യി​ച്ചു.