ത​ല​മു​റ​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള​താ​ക​ണം മാ​സ്റ്റ​ര്‍​പ്ലാ​നു​ക​ള്‍: മ​ന്ത്രി കെ.എ​ന്‍ ബാ​ല​ഗോ​പാ​ല്‍
Saturday, July 2, 2022 11:54 PM IST
കൊല്ലം: ഭാ​വി​ത​ല​മു​റ​ക​ളെ മു​ന്നി​ല്‍​ക്ക​ണ്ടു വേ​ണം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ന​ഗ​ര​സ​ഭ​ക​ളും പ​ദ്ധ​തി​ക​ളു​ടെ മാ​സ്റ്റ​ര്‍​പ്ലാ​ന്‍ ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ ത​യാ​റാ​ക്കാ​നെ​ന്ന് മ​ന്ത്രി കെ. ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍.

സി. ​കേ​ശ​വ​ന്‍ സ്മാ​ര​ക ടൗ​ണ്‍ ഹാ​ളി​ല്‍ മേ​യേ​ഴ്സ് കൗ​ണ്‍​സി​ലി​ന്‍റേയും ചേം​ബ​ര്‍ ഓ​ഫ് മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​മെ​ന്‍​സി​ന്‍റേ​യും കി​ല​യു​ടെ​യും കെഎംസിഎ​സ്. യു​വി​ന്‍റേയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ‘ന​വ​കേ​ര​ള​വും ന​വ​ന​ഗ​ര​സ​ഭ​ക​ളും' ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​വ​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം കൂ​ടി ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ല്‍ പ്രാ​യോ​ഗി​ക​മാ​യ പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് രൂ​പം ന​ല്‍​കേ​ണ്ട​ത്. പ​ദ്ധ​തി​ക​ള്‍​ക്കാ​യി തു​ക വി​നി​യോ​ഗി​ക്കു​ന്ന​തി​നൊ​പ്പം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ തേ​ട​ണം. മെ​ഡി​സെ​പ് പോ​ലെ​യു​ള്ള പ​ദ്ധ​തി​ക​ളി​ലൂ​ടെ സാ​മൂ​ഹ്യ​സു​ര​ക്ഷി​ത​ത്വ​മാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പാ​ക്കു​ന്ന​ത്. നി​കു​തി വ​രു​മാ​നം കൃ​ത്യ​മാ​ക്കു​ന്ന​തി​നാ​യി ‘എ​ന്‍റെ നി​കു​തി എ​ന്‍റെ നാ​ടി​ന്’ എ​ന്ന കാ​മ്പ​യി​ന്‍ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.
ന​ഗ​ര​സ​ഭ​ക​ളു​ടെ​യും കോ​ര്‍​പ്പ​റേ​ഷ​ന്‍റേ​യും പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് പരി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് അ​ധ്യ​ക്ഷ​യാ​യി. സ​മ്പ​ന്ന രാ​ഷ്ട്ര​ങ്ങ​ളു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് കേ​ര​ള​ത്തെ മാ​റ്റി​യെ​ടു​ക്കു​ക​യാ​ണ് ന​വ​കേ​ര​ള സൃ​ഷ്ടി​യി​ലൂ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു.

‘ന​ഗ​ര​സ​ഭ​ക​ളും വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളും’ വി​ഷ​യാ​വ​ത​ര​ണം കെ.​എം.​സി.​എ​സ്.​യു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​സു​രേ​ഷ് ന​ട​ത്തി. കി​ല പ്ര​തി​നി​ധി കെ. ​വി. മു​ര​ളീ​ധ​ര​ന്‍ ചോ​ദ്യാ​വ​ലി പ​രി​ച​യ​പ്പെ​ടു​ത്തി. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കൊ​ല്ലം മ​ധു, കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എ. ​ഷാ​ജു, ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ സു​നി​മോ​ള്‍, കോ​ര്‍​പ​റേ​ഷ​ന്‍ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ എ​സ്. ജ​യ​ന്‍, പ​ര​വൂ​ര്‍ ന​ഗ​ര​സ​ഭ വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ ക​ല്ലും​കു​ന്ന് ഗീ​ത, കെഎംസിഎ​സ്​യു ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​പ്ര​ദീ​പ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എ. ​എം. രാ​ജ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം. ​മ​നോ​ജ്. ജി. ​വി​നോ​ദ്, എം. ​മു​രു​ക​ന്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​ജി. രേ​ഖ, വി​വി​ധ ന​ഗ​ര​സ​ഭ​ക​ളു​ടെ സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.