വ​യോ​ധി​ക​നെ ഗാ​ന്ധിഭ​വ​ന് കൈ​മാ​റി
Sunday, July 3, 2022 10:54 PM IST
ച​വ​റ : തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​യി​വി​ള പ​തി​നേ​ഴാം വാ​ർ​ഡി​ൽ കാ​യി​ത്ത തെ​ക്ക​തി​ൽ വീ​ട്ടി​ൽ 66 വ​യ​സു​ള്ള ര​മ​ണ​ൻ ആ​ചാ​രി​യെ​യാ​ണ് പ​ത്ത​നാ​പു​രം ഗാ​ന്ധി ഭ​വ​ന് കൈ​മാ​റി​യ​ത്. പാ​ലി​യേ​റ്റീ​വ് ന​ഴ്സ് ശ്രീ​ജ​യും ആ​ശാ വ​ർ​ക്ക​ർ ശ്രീ​ക​ല​യും ഗൃ​ഹ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന സ​മ​യ​ത്താ​ണ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ കു​ളി​മു​റി​യു​ടെ ത​റ​യി​ൽ അ​വ​ശ​നാ​യ നി​ല​യി​ൽ ര​മ​ണ​നെ ക​ണ്ടെ​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളെ വി​വ​രം അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്രീ​താ​കു​മാ​രി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഫാ​ത്തി​മ​കു​ഞ്ഞ്, അ​ന​സ് നാ​ത്ത​യ്യ​ത്ത്, സെ​ക്ര​ട്ട​റി ദി​ലീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നാ​പു​രം ഗാ​ന്ധി ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു.

മ​ഷി​പ്പ​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു

ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ​വ.​യു​പി സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ മ​ഷി​പ്പ​ച്ച​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.
ആ​ദി​ച്ച​ന​ല്ലൂ​രി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ഷി​പ്പ​ച്ച പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പ്രി​യ​ൻ മൊ​മ​ന്‍റോ സ​മ്മാ​നി​ച്ചു. സെ​ക്ര​ട്ട​റി കെ.​പ്ര​കാ​ശ്, പെ​രു​മ​ന രാ​ജീ​വ​ൻ​നാ​യ​ർ, അ​നി​യ​ൻ​കു​ഞ്ഞ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വ്

ച​വ​റ : ച​വ​റ ശ​ങ്ക​ര​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ച്ച്എ​സ്എ​സ്ടി സു​വോ​ള​ജി (സീ​നി​യ​ർ) അ​ധ്യാ​പ​ക​ന്‍റെ താ​ൽ​ക്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 5ന് ​രാ​വി​ലെ 11ന് ​ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം.