ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി
Sunday, July 3, 2022 11:03 PM IST
കു​ണ്ട​റ: ഇ​ള​മ്പ​ള്ളൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ന​ൽ​കി.
യൂ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ ​ജ​യ​കു​മാ​ർ(​ആ​ർ​വൈ​എ​ഫ്) എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പി ​വേ​ണു, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ജെ ​ശ്രീ​ജി​ത്ത് എ​ന്നി​വ​രാ​ണ് നാ​മ നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യ​ത്.
ഇ​ന്ന് സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ക്കും. 6 നാ​ണ് പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. പ​തി​ന​ഞ്ചാം വാ​ർ​ഡ് അം​ഗം എ​സ് ശ്രീ​ധ​ര​ൻ രാ​ജി​വ​ച്ച​തി​ന് തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.
ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യി​ച്ച ശ്രീ​ധ​ര​ൻ അ​ടു​ത്തി​ടെ​യു​ണ്ടാ​യ അ​വി​ശ്വാ​സ​പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത​തി​ന് ബി​ജെ​പി കു​ണ്ട​റ മ​ണ്ഡ​ലം ക​മ്മി​റ്റി കു​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം എ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു
അ​തി​ന്‍റെ വി​ധി വ​രും മു​ൻ​പാ​ണ് ശ്രീ​ധ​ര​ൻ രാ​ജി​വ​ച്ച​ത്. 21ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.