ബൗ​ദ്ധി​ക-​മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്നവർക്കായി പു​ന​ര​ധി​വാ​സ ഗ്രാ​മ​ങ്ങ​ളൊ​രു​ങ്ങു​ന്നു: മ​ന്ത്രി ബിന്ദു
Tuesday, July 26, 2022 10:56 PM IST
കൊല്ലം: ബൗ​ദ്ധി​ക-​മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ത​ല​മു​റ​ക​ള്‍​ക്കാ​യി സം​സ്ഥാ​ന​ത്ത് പു​ന​ര​ധി​വാ​സ ഗ്രാ​മ​ങ്ങ​ള്‍ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് മ​ന്ത്രി ആ​ര്‍. ബി​ന്ദു. വെ​ളി​യം കാ​യി​ല​യി​ല്‍ തു​ട​ങ്ങി​യ സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​യ പ്രി​യ ഹോം ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​രി​മി​തി​ക​ളു​ള്ള കു​ഞ്ഞു​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ളെ​ല്ലാം അ​ക​റ്റാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണ് തു​ട​ങ്ങു​ന്ന​ത്. ഇ​വി​ടെ തു​ട​ങ്ങി​യ കേ​ന്ദ്ര​ത്തി​ല്‍ ആ​ദ്യം 15 പേ​ര്‍​ക്കും വി​പു​ലീ​ക​ര​ണം വ​ഴി 100 പേ​ര്‍​ക്കും ഇ​ട​മൊ​രു​ക്കും.

എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള സം​ര​ക്ഷ​ണ​രീ​തി​യാ​ണ് പി​ന്തു​ട​രു​ക. ചി​കി​ത്സ​യും മ​റ്റ് അ​വ​ശ്യ വ​സ്തു​ക്ക​ളും ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള സം​ര​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്താ​ന്‍ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കും. പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും അ​നു​ബ​ന്ധ​മാ​യു​ണ്ടാ​കും. ശാ​രീ​രി​ക പ​രി​മി​തി​ക​ള്‍ മ​റി​ക​ട​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

പ​രി​മി​തി​ക​ള്‍ ഉ​ള്ള​വ​ര്‍​ക്കാ​യു​ള്ള തൊ​ഴി​ല്‍-​വി​ദ്യാ​ഭ്യാ​സ-​സം​രം​ഭ​ക​ത്വ പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കു​ന്നു. ഇ​തിന്‍റെ വി​വ​ര​ങ്ങ​ള്‍ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ പോ​ര്‍​ട്ട​ല്‍ വ​ഴി അ​റി​യാ​നാ​കും. പു​ന​ലൂ​ര്‍, മൂ​ലി​യാ​ര്‍, നി​ല​മ്പൂ​ര്‍, കാ​ഞ്ഞി​ര​പ്പ​ള്ളി, കാ​ട്ടാ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പു​ന​ര​ധി​വാ​സ ഗ്രാ​മ​ങ്ങ​ള്‍ തു​ട​ങ്ങു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മ​ന്ത്രി കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​ത വഹിച്ചു. അ​തി​ദ​രി​ദ്ര​രു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്നും പ​രി​മി​തി​യു​ള്ള​വ​ര്‍​ക്കാ​യു​ള്ള പ​ര​മാ​വ​ധി കേ​ന്ദ്ര​ങ്ങ​ള്‍ സം​സ്ഥാ​ന​ത്ത് പു​തു​താ​യി തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ. ഡാ​നി​യ​ല്‍, എഡി​എം ആ​ര്‍.​ബീ​ന റാ​ണി, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ കെ. ​ആ​ര്‍. പ്ര​ദീ​പ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ശ്രീ വാ​സു​ദേ​വ​ന്‍​പി​ള്ള, കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ശി​വ​പ്ര​സാ​ദ്, വെ​ളി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ബി​നോ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ര​മ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​ജി​നി ഭ​ദ്ര​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സി. ​എ​സ്. സു​രേ​ഷ് കു​മാ​ര്‍, രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.