പോക്സോ കേസിൽ ഇരയായ പതിനാറുകാരി വീട്ടിൽ പ്രസവിച്ചു
Tuesday, August 9, 2022 11:41 PM IST
കു​ള​ത്തൂ​പ്പു​ഴ: ദ​ളി​ത് യു​വ​തി വീ​ട്ടി​ല്‍ പ്ര​സ​വി​ച്ച​താ​യു​ള്ള വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​ത്തി യു​വ​തി​യേ​യും കു​ഞ്ഞി​നേ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തു​ട​ര്‍​പ​രി​ശോ​ധ​ന​ക്ക് യു​വ​തി വി​സ​മ്മ​തി​ച്ച​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ അ​ടി​പ​ത​റി​യ യു​വ​തി ത​ന്‍റെ മ​ക​ളാ​യ പ​തി​നാ​റു​കാ​രി​യാ​ണ് കു​ഞ്ഞി​നു ജ​ന്മം ന​ല്‍​കി​യ​തെ​ന്നു സ​മ്മ​തി​ച്ചു.
തു​ട​ര്‍​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ചേ​ര്‍​ന്ന് പ​തി​നാ​റു​കാ​രി​യെ ക​ണ്ടെ​ത്തി. കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​യാ​യ പ​തി​നാ​റു​കാ​രി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ല്‍ വ​ച്ച് കു​ഞ്ഞി​നു ജ​ന്മം ന​ല്‍​കി​യ​ത്. സ​മീ​പ​വാ​സി​ക​ളി​ലാ​രോ വി​വ​രം ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രും ആ​രോ​ഗ്യ വ​കു​പ്പു ജീ​വ​ന​ക്കാ​രും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ഇ​വ​രു​ടെ മാ​താ​വാ​യ യു​വ​തി താ​നാ​ണ് പ്ര​സ​വി​ച്ച​തെ​ന്നു വ്യ​ക്ത​മാ​ക്കു​ക​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​വു​ക​യു​മാ​യി​രു​ന്നു.
ആ​ശു​പ​ത്രി​യി​ല്‍ തു​ട​ര്‍ പ​രി​ശോ​ധ​ന​ക്ക് യു​വ​തി വി​സ​മ്മ​തി​ച്ച​തോ​ടെ സം​ശ​യ​മു​യ​രു​ക​യും കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​തോ​ടെ ത​ന്‍റെ മ​ക​ളാ​ണ് പ്ര​സ​വി​ച്ച​തെ​ന്നുവ്യ​ക്ത​മാ​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​ത്തി പെ​ണ്‍​കു​ട്ടി​യെ കൂ​ട്ടി​കൊ​ണ്ടു പോ​വു​ക​യും കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.
മു​മ്പ് മ​റ്റൊ​രു പോ​ക്സോ കേ​സി​ല്‍ ഇ​ര​യാ​യി​ട്ടു​ള്ള പെ​ണ്‍​കു​ട്ടി​യാ​ണ് ഇ​തെ​ന്നും കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് പ​റ​ഞ്ഞു.