ഐഎ​ൻടിയു​സി ജി​ല്ലാ ക്യാ​മ്പ് 19ന് ​തു​ട​ങ്ങും
Wednesday, August 10, 2022 11:43 PM IST
പു​ന​ലൂ​ർ: ഐഎ​ൻടിയുസി ജി​ല്ലാ ക്യാ​മ്പ് 19,20,21 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ പു​ന​ലൂ​രി​ൽ ചേ​ർ​ന്ന ജി​ല്ലാ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. തെ​ന്മ​ല എ​സ് ആ​ർ പാ​ല​സി​ലാ​ണ് മൂന്നുദി​വ​സ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
19 ന്ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​താ​ക​യു​യ​ർ​ത്ത​ൽ, അ​തി​ന് ശേ​ഷം ജി​ല്ലാ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം. 20 ന് ​രാ​വി​ലെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം.തു​ട​ർ​ന്ന് 2 ദി​വ​സം വി​വി​ധ തൊ​ഴി​ൽ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സുക​ൾ ച​ർ​ച്ച​ക​ൾ എ​ന്നി​വ ന​ട​ക്കും.
കേ​ന്ദ്ര സ​ർ​ക്കാ​രും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും തൊ​ഴി​ലാ​ളി ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ ആ​രോ​പി​ച്ചു. ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ട്ടി​ലാ​കെ തോ​ഴി​ലി​ല്ലാ​യ്മ​യും വി​ല​ക്ക​യ​റ്റ​വും രൂ​ക്ഷ​മാ​കു​മ്പോ​ൾ സ​ർ​ക്കാ​രു​ക​ൾ കോ​ർ​പ​റേ​റ്റ് പ​രി​ലാ​ള​നം മാ​ത്ര​മാ​യി പ്ര​വ​ർ​ത്ത​നം ചു​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. ക്ഷേ​മ​രാ​ഷ്ട്ര സ​ങ്ക​ൽ​പം ന​ഷ്ട​പ്പെ​ട്ട സ​ർ​ക്കാ​രു​ക​ളു​ടെ ത​നി​നി​റം ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന സ​മ​യം സ​മാ​ഗ​ത​മാ​യെ​ന്നും .ച​ന്ദ്ര​ശേ​ഖ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
ഐ​എ​ൻ​ടി​യു​സി കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ ​കെ അ​ബ്ദു​ൽ ഹ​ഫീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ദേ​ശീ​യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം ഭാ​ര​തീ​പു​രം ശ​ശി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൃ​ഷ്ണ​വേ​ണി ജി.​ശ​ർ​മ്മ, വ​ട​ക്കേ​വി​ള ശ​ശി, അ​ഡ്വ.​ശൂ​ര​നാ​ട്‌ ശ്രീ​കു​മാ​ർ, ഏ​രൂ​ർ സു​ഭാ​ഷ്, കെ.​ശ​ശി​ധ​ര​ൻ, സാ​ബു എ​ബ്ര​ഹാം, എ​സ്.​നാ​സ​റു​ദീ​ൻ, കോ​തേ​ത്ത് ഭാ​സു​ര​ൻ, അ​ൻ​സ​ർ അ​സീ​സ്, സി.​വി​ജ​യ​കു​മാ​ർ, അ​ഡ്വ. സ​ഞ്ജ​യ് ഖാ​ൻ, അ​ഞ്ച​ൽ സ​ക്കീ​ർ ഹു​സൈ​ൻ, തു​ട​ങ്ങി​യ​വ​ർ​പ്ര​സം​ഗി​ച്ചു.