ലൂ​ർ​ദ് മാ​താ സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യാ​മൃ​തം -എ​ൻഎ​സ്എ​സ് ക്യാ​മ്പ് 12 മു​ത​ൽ
Wednesday, August 10, 2022 11:43 PM IST
ച​വ​റ : കോ​വി​ൽ​ത്തോ​ട്ടം ലൂ​ർ​ദ് മാ​താ എ​ച്ച് എ​സ് എ​സി​ലെ എ​ൻ എ​സ് എ​സ് സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് സ്വാ​ത​ന്ത്ര്യാ​മൃ​തം - 2022 12 മു​ത​ൽ 18 വ​രെ ന​ട​ക്കും .
12 ന് ​ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ അ​നി​ജാ മേ​രി പ​താ​ക ഉ​യ​ർ​ത്തും.​തു​ട​ർ​ന്ന് ക​ല്പ​കം പ​ദ്ധ​തി​യ​നു​സ​രി​ച്ച് ഹ​രി​ത ഗ്രാ​മ​ത്തി​ൽ തെ​ങ്ങി​ൻ തൈ​ക​ൾ ന​ടും. സ്വാ​ത​ന്ത്യ​ ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഹ​ർ ഘ​ർ തി​രം​ഗ പ​ദ്ധ​തി പ്ര​കാ​രം ക്യാ​മ്പ് അം​ഗ​ങ്ങ​ൾ നൂ​റ് ദേ​ശീ​യ പ​താ​ക​ൾ നി​ർ​മ്മി​ച്ച് സ​മീ​പ​മു​ള​ള ഭ​വ​ന​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യും.
വൈ​കു​ന്നേ​രംനാലിന് ​ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പി ​ടി എ ​പ്ര​സി​ഡ​ൻ്റ് ജോ​ൺ​സ​ൺ പീ​റ്റ​ർ കാ​ർ​ഡോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ.​ഡോ.​പ്രേം ഹെ​ൻ​ട്രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും യോ​ഹ​ന്നാ​ൻ ആ​ൻ​റ​ണി എ​ൻ എ​സ് എ​സ് സ​ന്ദേ​ശ​വും ന​ൽ​കും.
​സം​സ്ഥാ​ന കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജേ​ക്ക​ബ് ജോ​ൺ മു​ഖ്യ​ഭാ​ഷ​ണം ന​ട​ത്തും. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ലി​ൻ​സി ലി​യോ​ൺ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സി​ന്ധ്യാ മേ​രി, റി​ജ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​നു പി.​ബി, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​ലാ​ഷ് എ​സ് എ​സ് , പ്രോ​ഗ്രാം ഓ​ഫീ​സ​ർ രാ​ജി രാ​ജ​ഗോ​പാ​ൽ, വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ സെ​ബി ലി​യോ​ൺ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ റാ​ലി​യും സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര സം​ഗ​മ​വും ന​ട​ത്തും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഗാ​ന്ധി സ്മൃ​തി സം​ഗ​മം, ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ, വൃ​ദ്ധ​ജ​ന​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്ക​ൽ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ല​ഹ​രി​വി​രു​ദ്ധം, ലിം​ഗ​സ​മ​ത്വം, ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​ത എ​ന്നി​വ സം​ബ​ന്ധി​ച്ച ക്ലാ​സ്സു​ക​ളും ന​ട​ത്തും.
18ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഡോ.​സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്യും.