മാലയും പണവും അപഹരിച്ചു
Thursday, August 11, 2022 11:33 PM IST
അ​ഞ്ച​ല്‍: അ​ഗ​സ്ത്യ​ക്കോ​ട് കു​ശി​നി​മു​ക്കി​ല്‍ ചാ​യ​ക്ക​ട ന​ട​ത്തി വ​ന്ന ക​മ​ല​മ്മ​യു​ടെ മൂ​ന്ന​ര പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല​യും 5000 രൂ​പ​യും അ​ട​ങ്ങു​ന്ന പേ​ഴ്‌​സും മോ​ഷ്ടാ​ക്ക​ള്‍ അ​പ​ഹ​രി​ച്ചു. ചാ​യ​ക്ക​ട​യി​ല്‍ രാ​വി​ലെ ചാ​യ കു​ടി​ക്കാ​ന്‍ എ​ന്ന വ്യാ​ജേ​ന ക​ട​യി​ല്‍ എ​ത്തി​യ മോ​ഷ്ടാ​വ് ആ​ണ് സ്വ​ര്‍​ണ​മാ​ല​യും 5000 രൂ​പ​യും അ​ട​ങ്ങി​യ പേ​ഴ്‌​സ് ക​വ​ര്‍​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ​ത്.​ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന ക​മ​ല​മ്മ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ള്‍ ന​ട​ത്തി പോ​കു​ന്ന​ത് ഈ ​ചെ​റി​യ ചാ​യ​ക്ക​ട ന​ട​ത്തി കി​ട്ടു​ന്ന വ​രു​മാ​ന​ത്തി​ല്‍ നി​ന്നു​മാ​ണ്. ക​ട​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ വേ​ണ്ടി​യു​ള്ള​താ​യി​രു​ന്നു പേ​ഴ്‌​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നപണം.

മോ​ഷ്ടാ​ക്ക​ളെ പേ​ടി​ച്ച് സ്വ​ര്‍​ണ​മാ​ല വീ​ട്ടി​ല്‍ വെ​ച്ച്ത​ന്നെ ഊ​രി പേ​ഴ്‌​സി​ല്‍ വ​ച്ചു കൊ​ണ്ടാ​ണ് ക​മ​ല​മ്മ ക​ട​യി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ന്നലെ രാ​വി​ലെ ആ​റോ​ടു​കൂ​ടി പേ​ഴ്‌​സ് തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. അ​ഞ്ച​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.