കാപ്പിൽ അജയകുമാർ അനുസ്മരണം നടത്തി
Thursday, August 11, 2022 11:35 PM IST
ചാ​ത്ത​ന്നൂ​ർ: ​മ​ല​യാ​ള വേ​ദി​യു​ടെ പ്ര​തി​മാ​സ കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി അ​ന്ത​രി​ച്ച പ്ര​ശ​സ്ത ക​ഥാ​പ്ര​സം​ഗ​ക​ലാ​കാ​ര​നും നാ​ട​ക - സീ​രി​യ​ൽ ന​ട​നു​മാ​യ കാ​പ്പി​ൽ അ​ജ​യ​കു​മാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. നാ​വാ​യി​ക്കു​ളം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ ഹാ​ളി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​ത്തി​ൽ ക​വി ഓ​ര​നെ​ല്ലൂ​ർ ബാ​ബു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കാ​ഥി​ക​ൻ​നോ​വ​ൽ​രാ​ജ് , കാ​ഥി​ക​ൻ പു​ളി​മാ​ത്ത് ശ്രീ​കു​മാ​ർ, ന​രി​ക്ക​ൽ രാ​ജീ​വ് കു​മാ​ർ, ക​ല്ല​ട വി ​വി ജോ​സ്,കാ​രേ​റ്റ് ജ​യ​കു​മാ​ർ, ശ​ര​ൺ ത​മ്പി മീ​ന​മ്പ​ലം, ഹ​രി​ഹ​ർ രാ​മ​ച​ന്ദ്ര​ൻ, പ​ര​വൂ​ർ സെ​ബാ​സ്റ്റ്യ​ൻ, കാ​പ്പി​ൽ സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​രി​ച്ചു.