ദേശീയഗാനാലാപന മത്സരം 14ന്
Friday, August 12, 2022 11:23 PM IST
കൊ​ല്ലം: ​സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യൂ​ത്ത് ഹോ​സ്റ്റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ഗാ​ന,​ദേ​ശ​ഭ​ക്തി ഗാ​നാലാ​പ​നം മ​ത്സ​ര​ം14ന് ​രാ​വി​ലെ 9 30 മു​ത​ൽ പ​ര​വൂ​ർ എ​സ് എ​ൻ വി ​ആ​ർ സി ​ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. എ​ട്ടു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ൽ ഉ​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മ​ത്സ​രം .വിജ​യി​ക​ൾ​ക്ക് സ്വ​ർ​ണ നാ​ണ​യ സ​മ്മാ​ന​വും ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും.
തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ചി​ന്ത ജെ​റോം ഉ​ദ്ഘാ​ട​നം ചെ​യ്യും .യൂ​ത്ത് ഹോ​സ്റ്റ​ൽ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ നെ​ടു​ങ്ങോ​ലം ര​ഘു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ പി.​ശ്രീ​ജ, അ​ബു​ബ​ക്ക​ർ, ജെ.​ഷൈ​ൻ, വ​ട​ക്കേ​വി​ള ശ​ശി, എ​സ്.​സു​വ​ർ​ണ്ണ​കു​മാ​ർ, ഒ.​ബി. രാ​ജേ​ഷ്, എ​സ്. തു​ട​ങ്ങി​യ​വ​ർ പ്രസംഗിക്കും.