തീ​ര​ദേ​ശ ജ​ന​ത​യു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം: അ​ൽ​മാ​യ ക​മ്മീ​ഷ​ൻ
Friday, August 12, 2022 11:27 PM IST
കൊ​ല്ലം: ല​ത്തീ​ൻ സ​മു​ദാ​യം തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ത്തു​ന്ന സ​മ​ര​ത്തി​ൽ ഉ​യ​ർ​ത്തു​ന്ന വി​ഷ​യ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ തീ​ര​ദേ​ശ ജ​ന​ത​ ഒ​ന്നാ​കെ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്നും അ​വ പ​രി​ഹ​രി​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നും കൊ​ല്ലം രൂ​പ​താ അ​ല്മാ​യ​ ക​മ്മീ​ഷ​ൻ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
തി​രു​വ​ന​ന്ത​പു​ര​ത്തെ സ​മ​ര​ങ്ങ​ൾ പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളെ​ന്നു ല​ഘൂ​ക​രി​ച്ചും തീ​ര​ത്തു​യ​രു​ന്ന സ​മ​ര​ങ്ങ​ളെ വ​ർ​ഗീ​യ മു​ദ്ര​ചാ​ർ​ത്തി​യും യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്നും ശ്ര​ദ്ധ​തി​രി​ക്കാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ഏ​തു​വി​ധേ​ന​യും ചെ​റു​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
പ​രി​സ്ഥി​തി ആ​ഘാ​തം ക​ണ​ക്കി​ലെ​ടു​ക്കാ​തെ വി​ഴി​ഞ്ഞ​ത്ത് ന​ട​ക്കു​ന്ന നി​ർ​മാ​ണ​ങ്ങ​ളു​ടെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന തീ​ര​ജ​ന​ത​യോ​ടു സ​ർ​ക്കാ​ർ കാ​ട്ടു​ന്ന അ​വ​ഗ​ണ​ന​യി​ൽ യോ​ഗം ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. വി​ക​സ​ന​ത്തി​ന്‍റേ​യും തീ​ര​ശോ​ഷ​ണ​ത്തി​ന്‍റേ​യും ഇ​ര​ക​ളാ​യി തെ​രു​വി​ല​ിറ​ക്ക​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​ന് മ​നു​ഷ്യ​ർ തോ​ട്ട​പ്പ​ള്ളി​മു​ത​ൽ പ​ര​വൂ​ർ വ​രെ​യു​ള്ള തീ​ര​ഭൂ​വി​ൽ ഉ​ണ്ടെ​ന്ന​തും സ​ർ​ക്കാ​രു​ക​ൾ വി​സ്മ​രി​ക്കു​യാ​ണ്.
കേ​ര​ള​ത്തി​ലെ മ​ത്സ്യ​തൊ​ഴി​ലാ​ളി സ​മൂ​ഹം നേ​രി​ടു​ന്ന പൊ​തു​പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ൾ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. അ​തി​നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ ല​ത്തീ​ൻ സ​മു​ദാ​യ​ത്തി​ന്‍റെ സ​മ​ര​ങ്ങ​ൾ​ക്ക് ഐ​ക്യ ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നൊ​പ്പം എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കാ​നും കൊ​ല്ലം രൂ​പ​ത തീ​രു​മാ​നി​ച്ചു. ഏ​റെ താ​മ​സി​യാ​തെ​ത​ന്നെ സ​മാ​ന വി​ഷ​യ​ങ്ങ​ളു​യ​ർ​ത്തി സ​മ​രം കൊ​ല്ല​ത്തേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​നും നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.
രൂ​പ​താ അ​ൽ​മാ​യ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ വി​കാ​ർ ജ​ന​റ​ൽ മോ​ൺ. വി​ൻ​സെ​ന്‍റ് മ​ച്ചാ​ഡോ, മോ​ൺ. ജോ​സ​ഫ് സു​ഗു​ൺ ലി​യോ​ൺ, മോ​ൺ. ബൈ​ജു ജൂ​ലി​യ​ൻ, പ്ര​ഫ. എ​സ്. വ​ർ​ഗീ​സ്, അ​നി​ൽ ജോ​ൺ ഫ്രാ​ൻ​സി​സ്, ലെ​സ്റ്റ​ർ കാ​ർ​ഡോ​സ്, കി​ര​ൺ ക്രി​സ്റ്റ​ഫ​ർ, എ​ഡ്‌​വേ​ർ​ഡ് രാ​ജ്, മേ​രി ആ​ന്‍റണി, ബെ​യ്‌​സി​ൽ നെ​റ്റാ​ർ, മി​ൽ​ട്ട​ൺ, യോ​ഹ​ന്നാ​ൻ ആ​ന്‍റണി, ജോ​സ് എ​ഫേ​ഴ്സ​ൺ, സാ​ജു കു​രി​ശി​ങ്ക​ൽ റോ​ണാ റി​ബൈ​റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.