സ്വാ​ത​ന്ത്ര്യ ദി​നം; സിപിഎം തീ​രു​മാ​നം വൈ​കി വ​ന്ന വി​വേ​കം: പി.​സി. വി​ഷ്ണു​നാ​ഥ്
Saturday, August 13, 2022 11:29 PM IST
കൊ​ല്ലം: സ്വാ​ത​ന്ത്ര്യദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​നു​ള്ള സിപിഎ​മ്മി​ന്‍റെ തീ​രു​മാ​നം വൈ​കി വ​ന്ന വി​വേ​കം ആ​ണെ​ന്ന് പി. ​സി. വി​ഷ്ണു​നാ​ഥ് എംഎ​ൽഎ പ​റ​ഞ്ഞു. ഇ​ന്ത്യ എ​ന്ന ആ​ശ​യം സം​ര​ക്ഷി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക​ത്തി​ൽ മോ​ദി​ക്ക് എ​തി​രെ രാ​ജ്യ​മാ​സ​ക​ലം പോ​രാ​ടു​ന്ന​ത്.

ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ വ​ജ്ര​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന ആ​സാ​ദി കി ​ഗൗ​ര​വ് യാ​ത്ര​യു​ടെ കു​ണ്ട​റ - ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ക​ണ്ണ​ന​ല്ലൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു പി. ​സി. വി​ഷ്ണു​നാ​ഥ്‌ എം ​എ​ൽ എ. ​

രാ​ജ്യം സ്വാ​ത​ന്ത്ര്യം കി​ട്ടി 75 വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ നാ​ളി​തു​വ​രെ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കാ​തി​രു​ന്ന​തി​ന്‍റേയും ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്താ​തി​രു​ന്ന​തി​ന്‍റേ​യും സ​ത്യ​സ​ന്ധ​മാ​യ കാ​ര​ണം ജ​ന​ങ്ങ​ളോ​ട് സി ​പി എ​മ്മും ബി ​ജെ പി​യും വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു.
മ​ഹാ​ത്മാ​ഗാ​ന്ധി​യെ ക​പ​ട സ​ന്യാ​സി എ​ന്നും സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​നെ ജ​പ്പാ​ൻ​കാ​രു​ടെ ചെ​രു​പ്പ് ന​ക്കി എ​ന്നും വി​ശേ​ഷി​പ്പി​ച്ച വ​ർ​ക്ക് സ​ദ്ബു​ദ്ധി തോ​ന്നി​യ​ത്തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യ വ​മ്പി​ച്ച ജ​ന മു​ന്നേ​റ്റം ആ​യി​രി​ക്കും രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ലെ​ന്നും പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ൽ.​എ. അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​നസി​മു​ദീ​ൻ ല​ബ്ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ൻ ഡി.​സി.​സി.​പ്ര​സി​ഡ​ന്‍റ് പി.​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ യു.​ഡിഎ​ഫ്ജി​ല്ലാ​ചെ​യ​ർ​മാ​ൻ കെ.​സി. രാ​ജ​ൻ, എ.​ഐ.​സി.​സി. അം​ഗം ബി​ന്ദു​കൃ​ഷ്ണ, കെ.​പി.​സി.​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം.​ന​സീ​ർ, നേ​താ​ക്ക​ളാ​യ ന​ട​ക്കു​ന്നി​ൽ വി​ജ​യ​ൻ, ആ​ർ.​രാ​ജ​ശേ​ഖ​ര​ൻ, ഡി.​സി.​സി. വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി​ന​ച​ന്ദ്ര​ൻ, ചി​റ്റു​മ​ല നാ​സ​ർ, ഡി.​സി.​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​ആ​ർ.​വി. സ​ഹ​ജ​ൻ, ആ​ന്റ​ണി ജോ​സ്, എ​സ്.​ശ്രീ​ലാ​ൽ, സു​ഭാ​ഷ് പു​ളി​ക്ക​ൽ, പാ​ണ്ഡ​വ​പു​രം ര​ഘു, എ.​ശു​ഹൈ​ബ്, കാ​യി​ക്ക​ര ന​വാ​ബ്, യു.​ഡി.​എ​ഫ്. നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ​മാ​രാ​യ നെ​ടു​ങ്ങോ​ലം ര​ഘു, കു​രീ​പ്പ​ള്ളി സ​ലീം,ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റുമാ​രാ​യ കെ.​ബാ​ബു​രാ​ജ​ൻ, ബി​ജു പാ​രി​പ്പ​ള്ളി, എം.​സു​ന്ദ​രേ​ശ​ൻ പി​ള്ള, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫൈ​സ​ൽ കു​ള​പ്പാ​ടം, യു. ​വ​ഹീ​ദ, അ​നീ​ഷ് പ​ട​പ്പ​ക്ക​ര, പി.​ശ്രീ​ജ, ഷീ​ല ബി​നു, സി​സി​ലി സ്റ്റീ​ഫ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു. യുഡി​എ​ഫ്.​ജി​ല്ല ചെ​യ​ർ​മാ​ൻ കെ.​സി. രാ​ജ​ൻ മൈ​ല​ക്കാ​ട് ജ​ങ്‌​ഷ​നി​ൽ പ​താ​ക കൈ​മാ​റി പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പ​ദ​യാ​ത്ര പെ​രു​മ്പു​ഴ​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് ക​ണ്ണ​ന​ല്ലൂ​രി​ൽ സ​മാ​പി​ച്ചു.