ആ​ത്മ​വി​ദ്യാ​ശി​ല്പ​ശാ​ല​യ്ക്ക് തു​ട​ക്ക​മാ​യി
Saturday, August 13, 2022 11:29 PM IST
പ​ന്മ​ന : കൊ​ച്ചി ആ​സ്ഥാ​ന​മാ​യ ശ്രീ​വി​ദ്യാ​ധി​രാ​ജ വി​ദ്യാ ഗു​രു​കു​ല​വും പ​ന്മ​ന ആ​ശ്ര​മ​വും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ത്മ​വി​ദ്യാ ശി​ല്പ​ശാ​ല​യ്ക്ക് പ​ന്മ​ന ആ​ശ്ര​മ​ത്തി​ൽ തു​ട​ക്ക​മ​യി.

ജ്ഞാ​ന വ​ഴി​യി​ൽ താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന ശി​ല്പ​ശാ​ല​യി​ൽ ജ്ഞാ​ന മാ​ർ​ഗ ര​ഹ​സ്യ​ങ്ങ​ൾ, ഈ​ശ്വ​ര ദേ​വ​താ സ​ങ്ക​ൽ​പം, താ​ന്ത്രി​ക ഉ​പാ​സ​ന​യു​ടെ ര​ഹ​സ്യ​ങ്ങ​ൾ, സ​മാ​ധി ത​ത്വം,സ​മാ​ധി​ക്ക് ശേ​ഷ​മു​ള്ള സ​മാ​ധി​സ്ഥ​ന്‍റെ നി​ല, സ​മാ​ധി​യി​ൽ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ, യോ​ഗം, വേ​ദാ​ന്ത പ​രി​ച​യം, സി​ദ്ധ​വേ​ദാ​ന്ത ജ്ഞാ​ന വ​ഴി, ഭ​ഗ​വ​ത്ഗീ​ത , ദൈ​വ​ദ​ശ​കം, ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ സ​മ​ഗ്ര ദ​ർ​ശ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ശി​ല്പ​ശാ​ല​യി​ൽ പ​ഠി​പ്പി​ക്കു​ന്നു.

ശി​ല്പ​ശാ​ല വാ​ഴൂ​ർ തീ​ർ​ത്ഥ​പാ​ദാ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി പ്ര​ജ്ഞാ​നാ​ന​ന്ദ
തീ​ർ​ത്ഥ​പാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​മി നി​ത്യ സ്വ​രു​പാ​ന​ന്ദ അ​ധ്യ​ക്ഷ​നാ​യി . പ​ന്മ​ന ആ​ശ്ര​മം പ്ര​സി​ഡ​ന്‍റ് കു​മ്പ​ള​ത്ത് വി​ജ​യ​കൃ​ഷ്ണ​പി​ള്ള, സെ​ക്ര​ട്ട​റി ഏ.​ആ​ർ. ഗി​രീ​ഷ് കു​മാ​ർ ,ജ​യ​ൻ പാ​യി​പ്ര എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ശി​ല്പ​ശാ​ല 15 ന് ​സ​മാ​പി​ക്കും.