കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഫി​ഷ​റീ​സ്‌ ബി​ൽ കു​ത്ത​ക​ക​ൾ​ക്കു​വേ​ണ്ടി: മു​ഖ്യ​മ​ന്ത്രി
Saturday, August 13, 2022 11:29 PM IST
കൊ​ല്ലം: കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഫി​ഷ​റീ​സ്‌ ബി​ൽ കു​ത്ത​ക​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള​താ​ണെ​ന്ന്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (സി​ഐ​ടി​യു) സം​സ്ഥാ​ന ക​മ്മി​റ്റി ത​ങ്ക​ശേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി സം​ഗ​മം ഉ​ദ്‌​ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ൽ രാ​ജ്യ​ത്തെ മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള​ത​ല്ല. മ​റി​ച്ച്‌ ക​ട​ലും ക​ട​ൽ സ​മ്പ​ത്തും വ​ൻ​കി​ട​ക്കാ​ർ​ക്ക്‌ തീ​റെ​ഴു​തി കൊ​ടു​ക്കാ​നു​ള്ള​താ​ണ്. അ​തി​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്‌. പാ​വ​പ്പെ​ട്ട മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ എ​ന്ത്‌ സം​ഭ​വി​ക്കു​മെ​ന്ന​ത്‌ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു പ്ര​ശ്‌​ന​മേ​യ​ല്ല. കു​ത്ത​ക​ക​ളെ സ​ഹാ​യി​ക്കു​ന്ന ന​യ​ങ്ങ​ളാ​ണ് ബി​ല്ലി​ലു​ള്ള​ത്‌.

ഇ​ത് മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യു​ടെ മാ​ത്രം പ്ര​ശ്ന​മ​ല്ല. ജ​ന​ജീ​വി​ത​വു​മാ​യി നേ​രി​ട്ടു​ബ​ന്ധ​പ്പെ​ട്ട ഇ​ന്ധ​നം, വൈ​ദ്യു​തി, കൃ​ഷി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ​യെ​ല്ലാം വ​ൻ​കി​ട കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​തി കൊ​ടു​ക്കു​ന്ന പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കാ​ൻ ആ​വു​ന്ന​തെ​ല്ലാം കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫ്‌ സ​ർ​ക്കാ​ർ ചെ​യ്‌​തു​വ​രി​ക​യാ​ണ്. കേ​ന്ദ്രം ഭ​രി​ച്ച ന​ര​സിം​ഹ​റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ മ​ത്സ്യ​ബ​ന്ധ​നം വി​ദേ​ശ ട്രോ​ള​റു​ക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ത്തു. ബി​ജെ​പി സ​ർ​ക്കാ​രാ​വ​ട്ടെ ഒ​രു പ​ടി​കൂ​ടി മു​ന്നോ​ട്ടു​പോ​യി തീ​ര​ക്ക​ട​ലി​നു​മേ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണാ​വ​കാ​ശം കൂ​ടി ക​വ​രു​ന്നു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ അ​ത്‌ വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കും. ബ്ലൂ ​ഇ​ക്ക​ണോ​മി എ​ന്ന പേ​രി​ൽ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന പു​ത്ത​ൻ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളാ​ക​ട്ടെ അ​ത്ത​രം വെ​ല്ലു​വി​ളി​ക​ളു​ടെ ആ​ക്കം കൂ​ട്ടും. ഗാ​ട്ട് ക​രാ​റും ഡ​ങ്ക​ൽ നി​ർ​ദേ​ശ​ങ്ങ​ളും അം​ഗീ​ക​രി​ച്ച കാ​ല​ത്ത്‌ കോ​ൺ​ഗ്ര​സ്‌ പ​റ​ഞ്ഞ​ത് രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​വും വി​പ​ണി​യും ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണ്. എ​ന്നാ​ൽ, അ​തി​നു​ശേ​ഷം മൂ​ന്ന്‌ പ​തി​റ്റാ​ണ്ടി​ന​ടു​ത്തെ​ത്തു​മ്പോ​ൾ ഇ​ന്ത്യ​യി​ലെ കാ​ർ​ഷി​ക​മേ​ഖ​ല വ​ലി​യ ത​ക​ർ​ച്ച നേ​രി​ടു​ന്ന കാ​ഴ്ച​യാ​ണ്. ബ്ലൂ ​ഇ​ക്ക​ണോ​മി ന​യ​ങ്ങ​ൾ മ​ത്സ്യ​മേ​ഖ​ല​യി​ൽ സ​മാ​ന​മാ​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​കയെന്നും ​മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക​ത്താ​കെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ 60 ദ​ശ​ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളു​ണ്ട്‌. അ​തി​ൽ 80 ശ​ത​മാ​നം ഏ​ഷ്യ​യി​ൽ നി​ന്നും ആ​ഫ്രി​ക്ക​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ജ​നീ​വ​യി​ൽ ന​ട​ന്ന ലോ​ക വ്യാ​പാ​ര സം​ഘ​ട​ന സ​മ്മേ​ള​ന​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു വേ​ണ്ടി​വ​രു​ന്ന സ​ബ്സി​ഡി​ക​ൾ ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നി​ർ​ദേ​ശം ഇ​ന്ത്യ അം​ഗീ​ക​രി​ച്ചു​കൊ​ടു​ത്തു. ഈ ​തീ​രു​മാ​നം സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം താ​ളം​ തെ​റ്റി​ക്കും.

കേ​ന്ദ്രം മ​ണ്ണെ​ണ്ണ വി​ല വ​ർ​ധി​പ്പി​ച്ച​തോ​ടെ ഏ​റ്റ​വും ദു​രി​ത​ത്തി​ലാ​യ​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്. 2014 ലെ ​വി​ല​യു​ടെ മൂ​ന്നി​ര​ട്ടി​യോ​ള​മാ​യി. പ്ര​തി​ദി​നം 35 മു​ത​ൽ 65 വ​രെ ലി​റ്റ​ർ മ​ണ്ണെ​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്ന യാ​ന​ങ്ങ​ളെ​യ​ട​ക്കം ഇ​ത് പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് എ​ൽ​ഡി​എ​ഫ്‌ സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ടി​ട്ടു​ള്ള​ത്.

മ​ണ്ണെ​ണ്ണ വി​ല വ​ർ​ധി​പ്പി​ക്കു​ക​യും ക്വാ​ട്ട വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യം തി​രു​ത്ത​ണ​മെ​ന്ന് ഇ​ക്ക​ഴി​ഞ്ഞ നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടെ കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.