ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ കേ​ന്ദ്രം ശ്ര​മി​ക്കു​ന്നു: പി​ണ​റാ​യി
Sunday, August 14, 2022 11:18 PM IST
കൊ​ല്ലം: ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.
ഇ​ത്ത​രം അ​ട്ടി​മ​റി ജ​ന​ങ്ങ​ൾ കാ​ണു​ന്നു​ണ്ട്‌. സി​പി​എം അ​ധി​കാ​ര​ത്തി​ലി​രു​ന്ന മൂ​ന്ന്‌ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ശ്ചി​മ​ബം​ഗാ​ളി​ലും തൃ​പു​ര​യി​ലും ഭ​ര​ണം ഇ​ല്ലാ​താ​ക്കാ​ൻ ന​ട​ത്തി​യ ക​രു​നീ​ക്ക​ങ്ങ​ൾ​ക്ക്‌ കോ​ർ​പ​റേ​റ്റ്‌ പി​ന്തു​ണ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.
കൊ​ല്ലം ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ൽ പു​തു​താ​യി നി​ർ​മി​ച്ച സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ട​തു​പ​ക്ഷ​ത്തെ അ​ലോ​സ​ര​മാ​യാ​ണ് കോ​ർ​പ​റേ​റ്റു​ക​ൾ കാ​ണു​ന്ന​ത്‌. ഇ​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ധ്യ​മ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​ത​യ്‌​ക്കെ​തി​രെ ഒ​രു​വാ​ക്ക്‌ സം​സാ​രി​ക്കാ​നോ എ​ഴു​താ​നോ ത​യാ​റ​ല്ല. അ​ധി​കാ​രി​ക​ളു​ടെ ശ​ത്രു​ത​യ്‌​ക്ക്‌ ഇ​ര​യാ​കു​മെ​ന്ന ഭ​യ​മാ​ണ്. വ​ലി​യ​തോ​തി​ൽ ഭ​യാ​ന്ത​രീ​ക്ഷം സൃ​ഷ്‌​ടി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ത​ങ്ങ​ൾ​ക്കൊ​പ്പം നി​ർ​ത്തു​ക​യാ​ണ്.
ഏ​തു വി​ധേ​നെ​യും കേ​ര​ള​ത്തി​ലെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ക്കു​ക​യാ​ണ് പു​തി​യ ത​ന്ത്രം.
2016 ൽ ​അ​ധി​കാ​ര​ത്തി​ൽ വ​ന്ന എ​ൽ​ഡി​എ​ഫ്‌ സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ​ക്ക്‌ ജ​ന​സ​മൂ​ഹം ന​ൽ​കി​യ അം​ഗീ​കാ​ര​മാ​ണ് തു​ട​ർ​ഭ​ര​ണം. ഇ​തു തി​രി​ച്ച​റി​ഞ്ഞ യു​ഡി​എ​ഫും ബി​ജെ​പി​യും ഒ​രു മ​ന​സോ​ടെ സ​ർ​ക്കാ​രി​നെ​തി​രെ നീ​ങ്ങു​ന്നു. വ്യാ​പ​ക​മാ​യി ക​ള്ള​പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു. സം​സ്ഥാ​ന​ത്തെ വി​ക​സ​ന​ത്തി​ന്‌ സ്വ​ന്തം പ​ണം ക​ണ്ടെ​ത്തു​ന്ന കി​ഫ്‌​ബി​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. വി​വി​ധ ധ​ന​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ മ​സാ​ല ബോ​ണ്ടി​നെ ന​ല്ല​നി​ല​യി​ൽ ക​ണ്ടി​ട്ടും കേ​ന്ദ്ര​നി​ല​പാ​ട്‌ വി​രു​ദ്ധ​മാ​ണ്.
കി​ഫ്‌​ബി വ​ഴി ശേ​ഖ​രി​ച്ച പ​ണം പൊ​തു​ക​ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഇ​ഡി നീ​ക്ക​ത്തി​ലൂ​ടെ ഇ​ത്‌ വ്യ​ക്ത​മാ​കു​ന്നു.
രാ​ഷ്‌​ട്രീ​യ നി​ല​പാ​ട്‌ വ്യ​ത്യ​സ്ത​മെ​ങ്കി​ലും കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ര​ണ്ട​റ്റ​ത്ത്‌ നി​ൽ​ക്കേ​ണ്ട​വ​ര​ല്ല. ചി​ല വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക​ണ​മെ​ങ്കി​ൽ കേ​ന്ദ്രം അ​നു​കൂ​ല​മാ​ക​ണം. ഇ​തി​നു വി​രു​ദ്ധ​മാ​യ നി​ല​പാ​ട്‌ നാ​ടി​ന്‍റെയും ജ​ന​ങ്ങ​ളു​ടെ​യും ന​ന്മ​യ്‌​ക്ക്‌ വി​രു​ദ്ധ​മാണ്. ഇ​തി​നോ​ട്‌ പൊ​രു​ത്ത​പ്പെ​ടാ​നാ​കി​ല്ല. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം​പി​മാ​രി​ൽ ഭൂ​രി​ഭാ​ഗ​വും കേ​ന്ദ്ര​നി​ല​പാ​ടി​ന്‌ ഒ​പ്പം നി​ൽ​ക്കു​ന്നു.
എ​ൽ​ഡി​എ​ഫി​നോ​ടു​ള്ള ശ​ത്രു​ത മൂ​ത്ത്‌ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ക​യു​ടെ​യും വി​ദ്വേ​ഷ​ത്തി​ന്‍റേ​യും അ​ന്ത​രീ​ക്ഷം സൃ​ഷ്‌​ടി​ച്ച്‌ ത​മ്മി​ല​ടി​പ്പി​ക്കാ​ൻ നോ​ക്കി​യ​വ​രാ​ണ് യു​ഡി​എ​ഫ്‌ നേ​താ​ക്ക​ളെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. യു​ഡി​എ​ഫ്‌ ത​ങ്ങ​ളു​ടെ ശ​ക്തി​കേ​ന്ദ്ര​മെ​ന്ന്‌ ക​രു​തി​യ ചി​ല വി​ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന്‌ മു​ന്നേ​റ്റ​മു​ണ്ടാ​യ​ത്‌ പ​ക വ​ർ​ധി​പ്പി​ച്ചു. ഏ​തെ​ല്ലാം വി​ഭാ​ഗ​ങ്ങ​ൾ ത​ങ്ങ​ൾ​ക്ക്‌ അ​നു​കൂ​ല​മെ​ന്ന്‌ വി​ചാ​രി​ച്ചോ അ​വ​രാ​രും ഒ​പ്പം നി​ന്നി​ല്ല. ഹി​ന്ദു​ത്വ അ​ജ​ന്‍​ഡ​യു​മാ​യി ഇ​റ​ങ്ങി​യ സം​ഘ​പ​രി​വാ​റി​നും ല​ക്ഷ്യം തെ​റ്റി.
ന​വ​കേ​ര​ള വി​ക​സ​ന കാ​ഴ്‌​ച​പ്പാ​ടി​ലൂ​ടെ​യാ​ണ്‌ എ​ൽ​ഡി​എ​ഫ്‌ മു​ന്നേ​റു​ന്ന​ത്‌. ദേ​ശീ​യ​പാ​ത, റെ​യി​ൽ, മ​ല​യോ​ര ഹൈ​വേ, തീ​ര​ദേ​ശ പാ​ത തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ എ​ൽ​ഡി​എ​ഫി​ന്‍റെ ഇ​ച്ഛാ​ശ​ക്‌​തി തെ​ളി​യി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ 64,000 ദ​രി​ദ്ര​കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന ക​ർ​മ​പ​ദ്ധ​തി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കുമെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.