ഓ​ട്ടോ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് മോ​ഷ​ണം: പ്ര​തി​ക​ൾ പി​ടി​യി​ൽ
Thursday, September 22, 2022 10:34 PM IST
കൊ​ല്ലം: മു​ൻ​വി​രോ​ധ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് പ​ണ​വും മ​റ്റും മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ പാ​രി​പ്പ​ള്ളി പോ​ലീ​സ് പി​ടി​കൂ​ടി.
പാ​രി​പ്പ​ള്ളി വി​ള​യി​ൽ വീ​ട്ടി​ൽ അ​ന​ന്തു (24), പാ​രി​പ്പ​ള്ളി കാ​വ​ടി​കോ​ണം രാ​ജു വി​ലാ​സ​ത്തി​ൽ നി​ധി​ൻ (31), പൂ​ത​ക്കു​ളം വേ​പ്പ​ലും​മൂ​ട് പു​ന്ന​വി​ള വീ​ട്ടി​ൽ സു​നി​ൽ കു​മാ​ർ (53), പാ​രി​പ്പ​ള്ളി മൈ​ല​വി​ള അ​മി​നു​ദീ​ൻ മ​ൻ​സി​ലി​ൽ അ​ന​സ് (34) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ൽ ആ​യ​ത്. കൊ​ട്ടാ​ര​ക്ക​ര വെ​ട്ടി​ക്ക​വ​ല ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​റാ​യ അ​ശോ​ക് കു​മാ​റി​നെ​യാ​ണ് സം​ഘം ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും പ​ണ​വും മൊ​ബൈ​ൽ ഫോ​ണും അ​പ​ഹ​രി​ക്കു​ക​യും ചെ​യ്ത​ത്.
ഓ​ഗ​സ്റ്റ് 17 ന് ​വൈ​കി​ട്ട് 03.30 മ​ണി​യോ​ടെ വെ​ട്ടി​ക്ക​വ​ല സ്റ്റാ​ൻ​ഡി​ൽ നി​ന്നും അ​ശോ​ക് കു​മാ​റി​ന്‍റെ വാ​ഹ​ന​ത്തി​ൽ ക​യ​റി​യ സു​നി​ൽ കു​മാ​ർ ത​ന്ത്ര​പൂ​ർ​വ്വം ഇ​യാ​ളെ പാ​രി​പ്പ​ള്ളി ഐ.​ഒ.​സി പ്ലാ​ന്‍റി​ന് സ​മീ​പ​മു​ള്ള ഒ​ഴി​ഞ്ഞ പ​റ​ന്പി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വെ​ച്ച് മ​റ്റു പ്ര​തി​ക​ളും ചേ​ർ​ന്ന് അ​ശോ​ക് കു​മാ​റി​നെ മ​ർ​ദ്ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യും വാ​ഹ​ന​ത്തി​ലു​ണ്ട ായി​രു​ന്ന 5600 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ക്കു​ക​യു​മാ​യി​രു​ന്നു. മു​ൻ​പ് അ​ശോ​ക് കു​മാ​റി​ന്‍റെ ഓ​ട്ടോ​റി​ക്ഷ കു​ത്തി തു​റ​ന്ന് മോ​ഷ​ണം ന​ട​ത്താ​ൻ പ്ര​തി​ക​ൾ ശ്ര​മം ന​ട​ത്തി​യ​തി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തി​ലു​ള്ള വി​രോ​ധ​ത്തി​ലാ​ണ് പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന് ഇ​യാ​ളെ മ​ർ​ദ്ദി​ച്ച​ത്. തു​ട​ർ​ന്ന് ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പാ​രി​പ്പ​ള്ളി പോ​ലീ​സ് പ്ര​തി​ക​ളെ ക​ണ്ടെ ത്തി ​അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
പാ​രി​പ്പ​ള്ളി ഇ​ൻ​സ്പെ​ക്ട​ർ അ​ൽ​ജ​ബ്ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സു​രേ​ഷ്കു​മാ​ർ, എ.​എ​സ്.​ഐ സാ​ബു​ലാ​ൽ, പ്ര​കാ​ശ് സി.​പി.​ഓ സ​ജു, വി​മ​ൽ, ബി​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.