സ്ത്രീ​ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച പ്രതി അറസ്റ്റിൽ
Friday, September 23, 2022 11:41 PM IST
പു​ന​ലൂ​ര്‍ : സ്ത്രീ​ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ക്കു​ക​യും ഹെ​ല്‍​മ​റ്റു കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്ക​ല്‍​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. പു​ന​ലൂ​ര്‍ അ​ഷ്ട​മം​ഗ​ലം മ​നു ഭ​വ​നി​ല്‍ അ​നു മോ​ഹ​നാ (28)ണ് ​അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം നാ​ലോടെ അ​ഷ്ട​മം​ഗ​ല​ത്താ​ണ് സം​ഭ​വം.
അ​ഷ്ട​മം​ഗ​ലം സ്വ​ദേ​ശി​ക​ളും അ​യ​ല്‍​വാ​സി​ക​ളു​മാ​യ ഗി​രി​ജ, ശ​ര​ണ്യ, സു​ശീ​ല, സു​ധ​ര്‍​മ എ​ന്നി​വ​ര്‍​ക്കും അ​യ​ല്‍​വാ​സി​യാ​യ അ​നി​ല്‍​കു​മാ​റി​നു​മാ​ണ് മ​ര്‍​ദന​മേ​റ്റ​ത്. അ​നി​ല്‍​കു​മാ​റി​ന്‍റെ കൈ​ത്ത​ണ്ട​യി​ല്‍ ക​ടി​യേ​റ്റ​താ​യും പ​റ​യു​ന്നു. ഇ​ഷ്ട​മു​ള്ള പെ​ണ്‍​കു​ട്ടി അ​ടു​പ്പം കാ​ണി​ക്കാ​ത്ത​തി​ന് അ​യ​ല്‍​വാ​സി​ക​ളാ​യ സ്ത്രീ​ക​ളാ​ണ് കാ​ര​ണ​ക്കാ​രെ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യി​ലാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന പ്ര​തി ഗി​രി​ജ​യെ മു​ടി​ക്കു കു​ത്തി​പ്പി​ടി​ച്ച് വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്ത​ത്രെ.
തു​ട​ര്‍​ന്ന് പു​റ​ത്തി​റ​ങ്ങി അ​യ​ല്‍​വാ​സി​ക​ളാ​യ ശ​ര​ണ്യ​യേ​യും ഇ​വ​രു​ടെ അ​മ്മാ​യി​യ​മ്മ സു​ശീ​ല​യേ​യും അ​യ​ല്‍​വാ​സി​യാ​യ സു​ധാ​മ​ണി​യേ​യും ഹെ​ല്‍​മ​റ്റു കൊ​ണ്ട് ത​ല​ങ്ങും വി​ല​ങ്ങും മ​ര്‍​ദി​ച്ച​താ​യും പ​റ​യു​ന്നു. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തു​മ്പോ​ഴാ​ണ് അ​നി​ല്‍​കു​മാ​റി​നും മ​ര്‍​ദ​ന​മേ​റ്റ​ത്. മ​ര്‍​ദ​ന​മേ​റ്റ​വ​ര്‍ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഇ​വ​ര്‍ ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.
ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​രാ​ജേ​ഷ്‌​കു​മാ​ര്‍, എ​സ്ഐമാ​രാ​യ ഹ​രീ​ഷ്, ജീ​സ് മാ​ത്യു, രാ​ജ​ശേ​ഖ​ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.