ഗാ​ന്ധി​ജി​യ്ക്ക് പാ​രി​പ്പ​ള്ളി​യി​ൽ സ്മാ​ര​കം നി​ർ​മി​ക്കും
Friday, September 23, 2022 11:41 PM IST
പാ​രി​പ്പ​ള്ളി : സ്വാ​ത​ന്ത്ര്യ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1937-ൽ ​മ​ഹാ​ത്മാ​ഗാ​ന്ധി പാ​രി​പ്പ​ള്ളി​യി​ൽ പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​രി​പ്പ​ള്ളി​യി​ൽ ഗാ​ന്ധി​ജി​യു​ടെ സ്മാ​ര​കം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ താ​ണ് തീ​രു​മാ​നം. ചാ​ത്ത​ന്നൂ​രി​ൽ ന​ട​ന്ന നേ​തൃ​യോ​ഗം കെ​പി​സി​സി അം​ഗം നെ​ടു​ങ്ങോ​ലം ര​ഘു ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​രി​പ്പ​ള്ളി വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി ഹെ​ൻ​ട്രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്. ശ്രീ​ലാ​ൽ, എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​രി​പ്പ​ള്ളി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ഡി ​പ​ണി​ക്ക​ർ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ർ ഡി ​ലാ​ൽ വി​ഷ്ണു വി​ശ്വ​രാ​ജ​ൻ, അ​നി​ൽ പൂ​ത​ക്കു​ളം, നി​ജാ​ബ് മൈ​ല​വി​ള, ഗീ​താ ജോ​ർ​ജ്, ഉ​ളി​യ​നാ​ട് ജ​യ​ൻ, ഒ​ല്ലാ​ൽ സു​നി​ൽ, പ​ത്മ​ജാ സു​രേ​ഷ്, സു​നി​ത ജ​യ​കു​മാ​ർ, ദൃ​ശ്യ സ​ജീ​വ്, ക​രി​മ്പാ​ലൂ​ർ ദി​ലീ​പ്, അ​നി​ൽ​കു​മാ​ർ പാ​മ്പു​റം, കു​ര്യ​ൻ പാ​പ്പ​ച്ച​ൻ, വി​നോ​ദ് കോ​ട്ട​യ്ക്ക​റം, സെ​ബാ​സ്റ്റ്യ​ൻ ആ​ദി​ച്ച​ന​ല്ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി പാ​രി​പ്പ​ള്ളി വി​നോ​ദ് (പ്ര​സി​ഡ​ന്‍റ്) പ​ത്മ​ജ സു​രേ​ഷ്, ഒ​ല്ലാ​ൽ സു​നി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) കു​ര്യ​ൻ പാ​പ്പ​ച്ച​ൻ, അ​നി​ൽ​കു​മാ​ർ പാ​മ്പു​റം, സെ​ബാ​സ്റ്റ്യ​ൻ ആ​ദി​ച്ച​ന​ല്ലൂ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ) സു​നി​ത ജ​യ​കു​മാ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം പാ​രി​പ്പ​ള്ളി​യി​ൽ വി​പു​ല​മാ​യി ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.