കൊല്ലം: പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്വേഷത്തിനും വിഭജനത്തിനും എതിരെ സാംസ്കാരിക പാഠശാല സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ ഒമ്പത് മുതൽ പെരിനാട് പഞ്ചായത്ത് ഹാളിലെ ഇടവ ബഷീർ നഗറിലാണ് സാംസ്കാരിക പാഠശാല നടക്കുന്നത്. രാവിലെ 9.30 ന് സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബീനസജീവ് അധ്യക്ഷത വഹിക്കും.
വിഭജനത്തിനെതിരെ സാംസ്കാരിക പ്രതിരോധം കേരളീയ സമൂഹത്തിന്റെ വലതുപക്ഷവ ൽക്കരണം, ലിംഗ സമത്വവും സാംസ്കാരിക കേരളവും എന്നീ വിഷയങ്ങളാണ് പാഠശാലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ സാംസ്കാരിക പ്രവർത്തകരായ അശോകൻ ചരുവിൽ, പ്രഫ.എംഎം.നാരായണൻ, പ്രഫ.ഏ.ജി.ഒലീന എന്നിവർ ക്ലാസുകൾ നയിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രഫ. വി.ഹർഷകുമാർ,പി.ഏ. നൃപൻദാസ്, കെപി, സജിനാഥ് എന്നിവർ മോഡറേറ്റർമാർ ആയിരിക്കും. ഉച്ചകഴിഞ്ഞ് 3.30 ന് പെരിനാട് വില്ലേജ് ജംഗ്ഷനിലെ പ്രഫ. എസ്.കൊച്ചുകുഞ്ഞ് നഗറിൽ ഏ.പി കളയ്ക്കാട് അനുസ്മരണവും അവാർഡ് ദാനവും നടത്തും. ഈ വർഷത്തെ ഏ.പി. കളയ്ക്കാട് അവാർഡ് ജേതാവ് കവി സെബാസ്റ്റ്യനെ യോഗത്തിൽ അനുമോദിക്കും. അനുസ്മരണ യോഗം മന്ത്രി കെഎൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
കളയ്ക്കാട് സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പ്രഫ. വി എൻ മുരളി അധ്യക്ഷത വഹിക്കും.
കളയ്ക്കാട് അനുസ്മരണ പ്രഭാഷണം പ്രഫ. എം.എം.നാരായണൻ നടത്തും പാർട്ടി ചരിത്രം ഓർമകളിലൂടെ എന്ന ഗ്രന്ഥത്തിലൂടെ കൊല്ലം ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം വിശദമാക്കിയ കെ. രാജഗോപാലിനെ സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ആദരിക്കും. പ്രഫ.എ.ജി.ഒലീന, ചവറ കെ.എസ് പിള്ള, ഡി. സുരേഷ് കുമാർ എ.ഗോകുലേന്ദ്രൻ, പി ഇസഡോർ,കെ.രാജഗോപാല പിള്ള പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, സി. സന്തോഷ്, ബി.ബൈജു,വി.മനോജ്, ഗിരീഷ് കുമാർ ബി എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ ദക്ഷിണ മേഖലാ സെക്രട്ടറി ഡി. സുരേഷ് കുമാർ, ജില്ലാ പ്രസിഡന്റ് ബീന സജീവ്, സെക്രട്ടറി ഡോ.സി.ഉണ്ണികൃഷ്ണൻ, ട്രഷറർ എൻ.പി.ജവഹർ സംഘാടക സമിതി ഭാരവാഹികളായ എസ്.എൽ.സജികുമാർ, സിന്ധുരാജ്.ഡി, സുശീലടീച്ചർ, പി.പി.ജോസഫ് എന്നിവർ പങ്കെടുത്തു.