സ​ഹോ​ദ​യ ഇ​ന്‍റർ സ്കൂ​ൾ ലാം​ഗ്വേ​ജ് ഫെ​സ്റ്റ് തുടങ്ങി
Saturday, September 24, 2022 11:31 PM IST
കൊ​ല്ലം: സ​ഹോ​ദ​യ ഇ​ന്‍റർ സ്കൂ​ൾ ലാം​ഗ്വേ​ജ് ഫെ​സ്റ്റ്- 2022 ന് ​ബി ആ​ർ എം ​സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. ചെ​ങ്ങ​മ​നാ​ട് ബി ​ആ​ർ എം ​സെ​ൻ​ട്ര​ൽ സ്കൂ​ൾ ജാ​ന​കി ഹാ​ളി​ൽ ഫാ​. ഡോ​.​എ​ബ്ര​ഹാം ത​ലോ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സാ​ഹി​ത്യ​കാ​ര​ന്മാ​രാ​യ ​നീ​ലേ​ശ്വ​രം സ​ദാ​ശി​വ​ൻ, ഡോ​.​എ​ബ്ര​ഹാം​ക​രി​ക്കം, ഡോ​. ഡി. ​നെ​ൽ​സ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ബി ​ആ​ർ എം ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബാ​ല​ഗോ​പാ​ൽ. എം, സ്കൂ​ൾ ചെ​യ​ർ​പേ​ഴ്സ​ൺ സു​ധാ​അ​ശോ​ക​ൻ, സ്കൂ​ൾ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്, കൊ​ല്ലം സ​ഹോ​ദ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ മോ​ഹ​ൻ എന്നിവർ പ്രസംഗിച്ചു. ഇന്നലെയും ഇന്നുമായി ന​ട​ത്ത​പ്പെ​ടു​ന്ന ഭാ​ഷ ഫെ​സ്റ്റി​ൽ കൊ​ല്ലം സ​ഹോ​ദ​യ​യു​ടെ 35ൽ ​പ​രം സ്കൂ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു.

7 സ്റ്റേ​ജു​ക​ളി​ലാ​യി നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ൽ 65 വി​വി​ധ​യി​നം മ​ത്സ​ര​ങ്ങ​ളി​ൽ 2000 ത്തോ​ളം കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ ഭാ​ഷാ​പ​ര​മാ​യ ക​ഴി​വു​ക​ളി​ൽ മാ​റ്റൂ​ര​ക്കു​ന്നു.