പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ക്കണം
Saturday, September 24, 2022 11:31 PM IST
കൊ​ട്ടാ​ര​ക്ക​ര : പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ക, സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ സ​മ്പ്ര​ദാ​യം ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു ജോ​യി​ന്‍റ് കൗ​ൺ​സി​ൽ സം​സ്ഥാ​ന ക​മ്മ​ിറ്റി നാളെ ന​ട​ക്കു​ന്ന സെ​ക്ര​ട്ടേ​റി​യേ​റ്റ് മാ​ർ​ച്ചി​ന്‍റേ​യും ധ​ർ​ണ​യു​ടെ​യും ഭാ​ഗ​മാ​യി ജോ​യി​ന്‍റ് കൗ​ൺ​സി​ൽ കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര പ്ര​ഖ്യാ​പ​ന ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി.​

കൊ​ട്ടാ​ര​ക്ക​ര പ്ര​സ് ക്ല​ബി​ൽ ചേ​ർ​ന്ന ക​ൺ​വ​ൻ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗം ജി. ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പു​തു​ശേരി അ​ധ്യക്ഷ​ത വ​ഹി​ച്ചു.​
ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി​നോ​ദ്, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം സ​തീ​ഷ് കെ.​ഡാ​നി​യേ​ൽ, മേ​ഖ​ല സെ​ക്ര​ട്ട​റി സാ​ലി​ഷ് രാ​ജ്, മേ​ഖ​ല വ​നി​താ ക​മ്മ​റ്റി സെ​ക്ര​ട്ട​റി റീ​നാ രാ​ജു എ​ന്നി​വ​ർ പ്രസംഗി​ച്ചു.