ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Saturday, September 24, 2022 11:32 PM IST
അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ സ്കൌ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ക്തി എ​ന്ന പേ​രി​ല്‍ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ജി.​പ്ര​തീ​പി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ല്‍ ഏ​രൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ഹീം ​ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​റും മു​ക്തി പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ത​ല കോ​ഡി​നേ​റ്റ​ര്‍ കൂ​ടി​യാ​യ എ​സ് ഹ​രി​ലാ​ല്‍ കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ക്ലാ​സ് ന​യി​ച്ച്‌. ക​ഥ​യാ​യും, ക​വി​ത​യായും കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് ന​ട​ന്ന ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സ് കു​ട്ടി​ക​ൾ​ക്ക് ഏ​റെ ഹൃ​ദ്യ​മാ​യി. ച​ട​ങ്ങി​ൽ സ്്കൂ​ൾ എ​ച്ച്എം അ​ജി​താ കു​മാ​രി അ​ധ്യാ​പ​ക​രാ​യ ശു​ഭാ​റാ​ണി, സേ​തു​നാ​ഥ്, പോ​ലീ​സ് സി​പി​ഒ അ​രു​ൺ എ​ന്നി​വ​ർ സ​ന്നി​ഹിത​രാ​യി​രു​ന്നു.